Friday, May 3, 2024
HomeIndiaഹിജാബ് വിവാദം; കര്‍ണാടകയില്‍ 22063 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല

ഹിജാബ് വിവാദം; കര്‍ണാടകയില്‍ 22063 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല

കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് 22063 വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാനായില്ല.

കലബുറഗി ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥിനികളെ ഹിജാബ് ധരിക്കാന്‍ അനുവദിച്ച ഏഴ് അധ്യാപകരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

മാര്‍ച്ച്‌ 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രില്‍ 11 വരെ പരീക്ഷ നീണ്ടുനില്‍ക്കും. 869399 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവര്‍ക്കാണ് പരീക്ഷ മുടങ്ങിയതെന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിച്ച വിദ്യാലയങ്ങളില്‍ നിന്നുള്ള വീഡിയോ ചിലര്‍ പ്രചരിപ്പിച്ചതോടെയാണ് അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular