Sunday, May 19, 2024
HomeKeralaആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍;ചിരിച്ചുകൊണ്ടാണ് ശ്രീനിവാസന്‍ മറുപടി പറഞ്ഞത്, പ്രതികരണത്തെ കുറിച്ച്‌ നിര്‍മാതാവ്

ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍;ചിരിച്ചുകൊണ്ടാണ് ശ്രീനിവാസന്‍ മറുപടി പറഞ്ഞത്, പ്രതികരണത്തെ കുറിച്ച്‌ നിര്‍മാതാവ്

കൊച്ചി: അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നടനും തിരകഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടു.നടന്‍ ആശുപത്രിയിലാണെന്ന് കേട്ടയുടനെ ആദരാഞ്ജലി പോസ്റ്റുകള്‍ ഇടുന്നവരെ വിമര്‍ശിച്ചു കൊണ്ട് നിര്‍മാതാവ് മനോജ് രാംസിംഗ് രംഗത്തെത്തി.

ആശുപത്രിയില്‍ വച്ച്‌ ശ്രീനിവാസനോട് താന്‍ ആദരാഞ്ജലി പോസ്റ്റുകളുടെ കാര്യം പറഞ്ഞിരുന്നെന്ന് മനോജ് ഫേസ്ബുക്കില്‍ കുറിച്ചു. അതിന് മറുപടിയായി ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ എന്നാണ് ശ്രീനിവാസന്‍ മറുപടി പറഞ്ഞതെന്നും മനോജ് കുറിച്ചു.

ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്റര്‍ സംവിധാനം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular