Sunday, May 19, 2024
HomeIndiaഹിജാബ് വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിംങ്ങള്‍ പ്രതികരിക്കണമെന്ന ആഹ്വാനവുമായി അല്‍ഖ്വയ്ദ രംഗത്ത്

ഹിജാബ് വിഷയത്തില്‍ ഇന്ത്യന്‍ മുസ്ലിംങ്ങള്‍ പ്രതികരിക്കണമെന്ന ആഹ്വാനവുമായി അല്‍ഖ്വയ്ദ രംഗത്ത്

കര്‍ണ്ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. അല്‍ ഖ്വയ്ദ തലവന്‍ സവാഹിരിയാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ പ്രതികരിക്കണമെന്നാണ് അദ്ദേഹം വീഡിയോയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഹിജാബിനെതിരെ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളോട് പ്രതികരിച്ച കോളേജ് വിദ്യാര്‍ഥി മുസ്‌കാന്‍ ഖാനെ സവാഹിരി പ്രശംസിച്ചു. സ്വന്തം കവിത ചൊല്ലിയാണ് സവാഹിരി മുസ്‌കാന്‍ ഖാനെ പ്രശംസിച്ചത്. ‘ ദ നോബിള്‍ വുമണ്‍ ഓഫ് ഇന്ത്യ’ എന്ന് എഴുതിയ പോസ്റ്ററിന്റെ പശ്ചാത്തലത്തിലായിരുന്നു സവാഹിരിയുടെ വീഡിയോ.

ഒമ്പത് മിനിറ്റുള്ള വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഹിജാബ് നിരോധിച്ച മറ്റ് രാജ്യങ്ങളേയും സവാഹിരി വിമര്‍ശിക്കുന്നുണ്ട്. പാകിസ്ഥാനും ബം?ഗ്ലാദേശും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സഖ്യകക്ഷികളാണെന്നും സവാഹിരി ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular