Sunday, May 19, 2024
HomeKeralaകെ. റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കണ്ണൂര്‍ ബിഷപ്പ്

കെ. റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കണ്ണൂര്‍ ബിഷപ്പ്

കെ. റെയില്‍ വിഷയത്തില്‍ ജനങ്ങളില്‍ ഉടലെടുത്തിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ അലക്‌സ് വടക്കുംതല. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്.

കെസിബിസി ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന നിലപാടില്‍ എല്ലാം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തുമണിയോടെയാണ് സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നത്. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി  പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular