Friday, May 17, 2024
HomeUSAന്യു യോർക്കിൽ എറി കൗണ്ടി സുപ്രീം കോടതി ജഡ്ജി ആത്മഹത്യ ചെയ്തു പി പി ചെറിയാന്‍

ന്യു യോർക്കിൽ എറി കൗണ്ടി സുപ്രീം കോടതി ജഡ്ജി ആത്മഹത്യ ചെയ്തു പി പി ചെറിയാന്‍

ന്യൂയോര്‍ക്ക് : എറി കൗണ്ടി സുപ്രീം കോടതി ജഡ്ജി ജോണ്‍.എല്‍.മെക്കാല്‍സ്‌ക്കി(61) ആത്മഹത്യ ചെയ്തു.
ഏപ്രില്‍ 5 ചൊവ്വാഴ്ച ആം ഹെഴ്സ്റ്റിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു ആത്മഹത്യ ചെയ്തതെന്ന് അറ്റോര്‍ണി അറിയിച്ചു.

പന്ത്രണ്ട് ദിവസം മുമ്പ് ഫെഡറല്‍-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ ജഡ്ജിയുടെ വീട്ടില്‍സെര്‍ച്ച് വാറന്റ് നടപ്പാക്കിയിരുന്നു. റെയ്ഡിനു ശേഷം ജഡ്ജിയുടെ കേസ്സുകളുടെ ചുമതല മറ്റുള്ളവര്‍ക്കായിരുന്നു.
ജഡ്ജിയുടെ അടുത്ത സുഹൃത്തായിരുന്ന ചീക്ക്‌ട്ടൊ വാഗ സ്ട്രിഫ് ക്ലബ് ഉടമസ്ഥന്‍ പീറ്റര്‍ ജൂനിയര്‍. സെക്‌സ് ട്രാഫിക്കിംഗിലും, തട്ടിപ്പിലും ഫെഡറല്‍ കേസ്സുകള്‍ ചാര്‍ജ് ചെയ്തിരുന്നതുമായി ബന്ധപ്പെട്ടാണ് ജഡ്ജിയുടെ വീട് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തത്. പീറ്റര്‍ ജൂനിയറുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇതേ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം പീറ്റര്‍ക്കെതിരെ കേസ്സെടുത്ത അതേ ദിവസം ട്രെയ്ല്‍ ട്രാക്കില്‍ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കാലിനു ഗുരുതരമായി പരിക്കേറ്റുവെങ്കിലും ജീവന്‍ രക്ഷിക്കാനായി.

2006 ല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ആക്ടിംഗ് സൂപ്രീം കോടതി ജഡ്ജിയായി മെക്കല്‍സ്‌ക്കി നിയമിതനായി.

ഒരു വര്‍ഷത്തെ ശമ്പളമായി ലഭിച്ചിരുന്നത് 210900 ഡോളറായിരുന്നു.
ഭാര്യയും മൂന്നുപെണ്‍മക്കളും ഒരു മകനുമുണ്ട്.

ആത്മഹത്യയെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ നല്ലൊരു ജഡ്ജായിട്ടാണ് വിശേഷിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular