Saturday, May 18, 2024
HomeAsiaപാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷഹ്ബാസ് ഷരീഫിനെ നാമനിര്‍ദേശം ചെയ്തു

പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷഹ്ബാസ് ഷരീഫിനെ നാമനിര്‍ദേശം ചെയ്തു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് നവാസിന്‍റെ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ഷഹ്ബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്തു.

ഭരണഘടനക്ക് വേണ്ടി നിലകൊണ്ട എല്ലാവര്‍ക്കും നന്ദിയെന്ന് ഷഹ്ബാസ് ഷരീഫ് ട്വീറ്റ് ചെയ്തു.

ശനിയാഴ്ച രാത്രി വൈകിയാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തിയാക്കിയത്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഷഹ്ബാസ് ഷരീഫ് ആയിരുന്നു.

പുതിയ സര്‍ക്കാരിന്‍റെ അടുത്ത വിദേശകാര്യ മന്ത്രിയായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോയെ നിയമിച്ചേക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട് ചെയ്തു.

പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ഷഹാബാസ് മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിലാവല്‍ ഭൂട്ടോ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും മകനാണ്.

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടന്നെന്ന ഇമ്രാന്‍ ഖാന്‍റെ ആരോപണത്തില്‍, അത്തരത്തില്‍ ഗൂഡാലോചന നടന്നിരുന്നെങ്കില്‍ ഉടന്‍ തന്നെ നടപടിയെടുക്കണമായിരുന്നെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞു. നിലവിലെ പോരാട്ടം പി.ടി.ഐ.യും പി.പി.പി.യും പി.ഡി.എമ്മും തമ്മിലല്ലെന്നും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നവരും അതിനെ അവഗണിക്കുന്നവരും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുന്നതിനായി ദേശീയ അസംബ്ലി തിങ്കളാഴ്ച വീണ്ടും ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular