Friday, May 17, 2024
HomeIndiaരാമനവമി സംഘര്‍ഷം; കലാപകാരികളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കും

രാമനവമി സംഘര്‍ഷം; കലാപകാരികളില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കും

ഖാര്‍ഗോണ്‍ നഗരത്തിലെ രാമനവമി ആഘോഷത്തിനിടെ വര്‍ഗീയ കലാപം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ രണ്ടംഗ ക്ലെയിം ട്രൈബ്യൂണല്‍ രൂപീകരിച്ചു.

ട്രൈബ്യൂണല്‍ ജെരൂപീകരിക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ചൊവ്വാഴ്ച പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിജ്ഞാപനമനുസരിച്ച്‌, നഗരത്തില്‍ നടന്ന അക്രമത്തിനിടെയുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി പബ്ലിക്, പ്രൈവറ്റ് പ്രോപ്പര്‍ട്ടി റിക്കവറി ആക്റ്റ്-2021-ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ട്രൈബ്യൂണല്‍ രൂപീകരിച്ചിരിക്കുന്നത്.

മുന്‍് ജില്ലാ ജഡ്ജി ഡോ. ശിവകുമാര്‍ മിശ്ര, മുന്‍ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറി പ്രഭാത് പരാശവര്‍ എന്നിവര്‍ അടങ്ങുന്ന ട്രൈബ്യൂണാലാണ് രൂപീകരിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസുകളില്‍ ഉള്‍പ്പെട്ട കലാപകാരികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് ട്രൈബ്യൂണല്‍ ഉറപ്പാക്കും. ഖാര്‍ഗോണില്‍ നടന്ന അക്രമത്തിന് ശേഷം, നഷ്ടം വിലയിരുത്തുന്നതിനും കലാപകാരികളില്‍ നിന്ന് നാശനഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചിരുന്നു.

ഞായറാഴ്ചയായിരുന്നു മധ്യപ്രദേശിലെ ഖാര്‍ഗോണിലെ വിവിധ പ്രദേശങ്ങളില്‍ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘര്‍ഷങ്ങളുണ്ടായത്. ഇതേ തുടര്‍ന്ന് തുടര്‍ന്ന് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷത്തില്‍ ആക്രമികള്‍ പ്രദേശത്തെ 10 വീടുകള്‍ അഗ്‌നിക്കിരയാക്കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തലാബ് ചൗക്കിലെ സംഘര്‍ഷം ഖാസിപുരയിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും സംഘര്‍ഷത്തിലേക്ക് നയിച്ചതായും നിരവധി വാഹനങ്ങള്‍ കത്തിച്ചതായും കലക്ടര്‍ പറഞ്ഞു. ഖാര്‍ഗോണ്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബര്‍വാനി ജില്ലയിലും ഏറ്റുമുട്ടലുകളും കല്ലേറും നടന്നതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിന് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും രാമനവമി ഘോഷയാത്രക്കിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. ഗുജറാത്തില്‍ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഖംഭാത് നഗരത്തില്‍ നടന്ന സംഘര്‍ഷത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

തുടര്‍ന്ന് കല്ലേറില്‍ കുറ്റാരോപിതരായ 45 പേരുടെ സ്വത്തുവകകള്‍ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ക്കുകയായിരുന്നു. പൊലീസ് സുരക്ഷയില്‍ ഖര്‍ഗോണ്‍ ജില്ലാ ഭരണകൂടമാണ് വീടുകളും കടകളും തകര്‍ത്തത്. അനിഷ്ടസംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular