Sunday, May 19, 2024
HomeUSAമാലി അംബാസഡറായി രചന സച്‌ദേവിനെ ബൈഡന്‍ നിയമിച്ചു

മാലി അംബാസഡറായി രചന സച്‌ദേവിനെ ബൈഡന്‍ നിയമിച്ചു

വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമാറ്റ് രചന സച്‌ദേവിനെ മാലി അംബാസിഡറായി പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഇതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഏപ്രില്‍ 15 നാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

കുവൈറ്റ് യു.എസ്. എംബസിയിലും, മുംബൈ യു.എസ്. കോണ്‍സൽ ജനറലായും, സൗദി അറേബ്യ യു.എസ്. കോണ്‍സുലേറ്റ് കോണ്‍സൽ ജനറല്‍ ആന്റ് പ്രിന്‍സിപ്പള്‍ ഓഫീസറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.
കൊളംബൊ, യു.എസ്. എംബസി മാനേജ്‌മെന്റ് സെക്ഷനിലും, റിയാദ് യു.എസ്. എംബസി ഹൂമണ്‍ റിസോര്‍സസ് ഓഫീസറായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഇവര്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്റ് മാത്തമാറ്റിക്‌സില്‍ ബിരുദം സംമ്പാദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്നതിനുമുമ്പു കോര്‍പറേറ്റ് സെക്റ്ററില്‍ ജോലി ചെയ്തിരുന്നു.

യു.എസ്. അംബാസിഡറായി ബൈഡന്‍ നോമിനേറ്റു ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ അമേരിക്കനാണ് രചന. ഇതിനു മുമ്പു മൊറോക്കാ അംബാസിഡറായി പുനീറ്റ് തൽവാറിനേയും നെതര്‍ലാന്റ് അംബാസിഡറായി ഷെഫാലി റസ്ദാനേയും നോമിനേറ്റ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular