Saturday, May 18, 2024
HomeUSAബ്രിഡ്ജറ്റ് ബ്രിങ്ക്-ഉക്രെയ്‌നില്‍ യു.എസ്. അംബാസിഡര്‍

ബ്രിഡ്ജറ്റ് ബ്രിങ്ക്-ഉക്രെയ്‌നില്‍ യു.എസ്. അംബാസിഡര്‍

വാഷിംഗ്ടണ്‍ ഡി.സി.: ഉക്രയ്‌നില്‍ യു.എസ്. അംബാസിഡറായി ബ്രിഡ്ജറ്റ് ബ്രിങ്കിനെ പ്രസിഡന്റ് ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. ഏപ്രില്‍ 25 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ അധിനിവേശം മൂന്നാം മാസം പിന്നിടുമ്പോളാണ് പ്രസിഡന്റ് പുതിയ അംബാസിഡറെ ഉക്രെയ്‌നില്‍ നിയമിച്ചിരിക്കുന്നത്.

അമേരിക്കന്‍  സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും, പ്രതിരോധ സെക്രട്ടറി ലിയോസ് ഓസ്റ്റിനും ഉക്രയ്ന്‍ പ്രസിഡന്റുമായി ഉന്നതതല ചര്‍ച്ചക്കായി യുക്രെയ്‌നിലേക്ക് പോയതിന്റെ പുറകെയാണ് പുതിയ അംബാസഡറെ ബൈഡന്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ സ്ലോവക്ക് റിപ്പബ്ലിക്കില്‍ യു.എസ്. അംബാസിഡറായി സേവനം അനുഷ്ഠിച്ചു വരികയാണ് ബ്രിങ്ക്. ഇതിനു മുമ്പ് സീനിയര്‍ അഡൈ്വസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

താഷ്‌ക്കന്റ്, ഉസ്‌ബെക്കിസ്ഥാന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും, പ്രവര്‍ത്തിച്ചിരുന്നു.

25 വര്‍ഷം ഫോറിന്‍ സര്‍വീസിലുണ്ടായിരുന്നു. ഇവര്‍ നല്ലൊരു നയതന്ത്ര പ്രതിനിധിയായിട്ടാണ് അറിയപ്പെടുന്നത്.

മിഷിഗണില്‍ നിന്നുള്ള ഇവര്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ തിയറിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഇവര്‍ക്ക് റഷ്യന്‍, സ്ലോവാക്ക്യ-സെര്‍ബിയന്‍, ജോര്‍ജിയന്‍, ഫ്രഞ്ച് ഓഫ് നൈപുണ്യവും ഉണ്ട്.
ഉക്രെയ്‌നില്‍ അമേരിക്കാ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്നതിനും, അവരുടെ സഹകരണം നേടിയെടുക്കുന്നതിനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് ബൈഡന്‍ ഇവരെ ഏല്‍പിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular