Saturday, May 18, 2024
HomeIndiaഅമേരിക്ക എത്തിച്ച ആയുധങ്ങള്‍ സൂക്ഷിച്ചയിടം ചാമ്ബലാക്കി റഷ്യന്‍ മിസൈലുകള്‍, യുക്രെയിന്‍ തുറമുഖ നഗരത്തിലെ പുത്തന്‍ റണ്‍വേയും...

അമേരിക്ക എത്തിച്ച ആയുധങ്ങള്‍ സൂക്ഷിച്ചയിടം ചാമ്ബലാക്കി റഷ്യന്‍ മിസൈലുകള്‍, യുക്രെയിന്‍ തുറമുഖ നഗരത്തിലെ പുത്തന്‍ റണ്‍വേയും തകര്‍ത്തു

ഒഡെസ : യുക്രെയിനിലെ തുറമുഖ നഗരമായ ഒഡെസയിലെ പ്രധാന വിമാനത്താവളത്തില്‍ പുതുതായി നിര്‍മ്മിച്ച റണ്‍വേ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.

ക്രിമിയയില്‍ നിന്ന് വിക്ഷേപിച്ച ബാസ്റ്റിന്‍ മിസൈലാണ് റഷ്യ ഉപയോഗിച്ചതെന്ന് ഒഡെസ റീജിയണല്‍ ഗവര്‍ണര്‍ മാക്സിം മാര്‍ചെങ്കോ പറഞ്ഞു. ഒഡേസ എയര്‍പോര്‍ട്ട് റണ്‍വേ തകര്‍ന്ന വിവരം യുക്രെയിന്‍ ഭരണാധികാരി വോളോഡിമര്‍ സെലെന്‍സ്‌കി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഒഡേസ എയര്‍പോര്‍ട്ട് റണ്‍വേ തകര്‍ന്നു. തീര്‍ച്ചയായും ഞങ്ങള്‍ അത് പുനര്‍നിര്‍മിക്കും. എന്നാല്‍ റഷ്യയുടെ പെരുമാറ്റം ഒഡേസ ഒരിക്കലും മറക്കില്ല,’ അദ്ദേഹം പറഞ്ഞു.

റണ്‍വേയ്ക്ക് സമീപത്തായുള്ള അമേരിക്കയില്‍ നിന്നടക്കം എത്തിച്ച ആയുധങ്ങളും റഷ്യന്‍ ആക്രമണത്തില്‍ ചാമ്ബലായി മാറി. അമേരിക്കന്‍ ആയുധങ്ങള്‍ തങ്ങളുടെ മിസൈലുകള്‍ തകര്‍ത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഖാര്‍കിവ് മേഖലയ്ക്ക് മുകളിലൂടെ പറന്ന രണ്ട് യുക്രെയിന്‍ സു24 മീറ്റര്‍ ബോംബറുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉദ്ദേശം 5.5 ദശലക്ഷം ആളുകള്‍ യുക്രെയിനില്‍ നിന്നും പലായനം ചെയ്തതായി യുഎന്‍ വെളിപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular