Sunday, May 19, 2024
HomeUSAപി.സി ജോര്‍ജ്ജ് എ.ആര്‍ ക്യാമ്പില്‍ ; കേന്ദ്രമന്ത്രി മുരളീധരനെ തടഞ്ഞ് പോലീസ്

പി.സി ജോര്‍ജ്ജ് എ.ആര്‍ ക്യാമ്പില്‍ ; കേന്ദ്രമന്ത്രി മുരളീധരനെ തടഞ്ഞ് പോലീസ്

ഇന്നു വെളുപ്പിനെ അഞ്ച് മണിക്ക് ഇരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോര്‍ജ്ജിനെ തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെത്തിച്ചു. ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ബിജെപിയുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന ഭയത്തെ തുടര്‍ന്ന് എആര്‍ ക്യാമ്പിലേയ്ക്ക് എത്തിക്കുകയായിരുന്നു.

ഇവിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്.

പി.സി. ജോര്‍ജ്ജിനെ സന്ദര്‍ശിക്കാന്‍ ഏ.ആര്‍ ക്യാമ്പിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനെ എആര്‍ ക്യാമ്പിലേയ്ക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് വി.മുരളീധരന്‍ ക്യാമ്പിന് പുറത്ത് മാധ്യമങ്ങളോട് സംസാരിച്ചു.

രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നു പറയുന്ന സിപിഎമ്മാണ് സ്വന്തം അഭിപ്രായം പറഞ്ഞ പി.സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. 24 മണിക്കൂറിനുള്ളില്‍ ഗൂഢാലോചന നടത്തി ഒരാളെ വധിച്ച ഇസ്ലാമീക തീവ്രവാദികളെ അറസ്റ്റ് ചെയ്യാത്ത പോലീസാണ് ഒരു ഭീകരനെ അറസ്റ്റ് ചെയ്യുന്നത് പോലെ പി.സി. ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular