Saturday, May 18, 2024
HomeUSAഅഞ്ച് സ്റ്റേറ്റുകളിൽ ഇന്ന് (ചൊവ്വ) പ്രൈമറി; ഏതാനും ഇന്ത്യാക്കാരും രംഗത്ത്

അഞ്ച് സ്റ്റേറ്റുകളിൽ ഇന്ന് (ചൊവ്വ) പ്രൈമറി; ഏതാനും ഇന്ത്യാക്കാരും രംഗത്ത്

വാഷിംഗ്ടൺ, ഡി.സി: അഞ്ച് സ്റ്റേറ്റുകളിൽ ഇന്ന് (ചൊവ്വ) പ്രൈമറി  നടക്കുന്നു. ഏതാനും ഇന്ത്യാക്കാരും മത്സര രംഗത്തുണ്ട്.  നോർത്ത് കരളിനെ, ഒറിഗൺ, പെൻസിൽവേനിയ എന്നിവിടങ്ങളിൽ മത്സരിക്കുന്ന അഞ്ച് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥികൾക്ക്  ഇമ്പാക്ട് ഫണ്ട് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിദാ അല്ലാം: ഇപ്പോൾ നോർത്ത് കരോലിനയിൽ ഡറം കൗണ്ടി കമ്മിഷണർ. സ്റ്റേറ്റിൽ ഒരു പബ്ലിക് ഓഫീസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം വനിത. കോൺഗ്രഷണൽ  ഡിസ്‌ട്രിക്‌ട് 4 ലാണ് ഡെമോക്രാറ്റിക്ക് പ്രൈമറിയിൽ ഇന്നു മത്സരിക്കുന്നത്.

ഡിംപിൾ അജ്‌മീറ: നോർത്ത് കരോലിനയിൽ ഷാർലറ്റ്  സിറ്റി കൗൺസിലിലേക്ക് രണ്ടു തവണ ജയിച്ച ഡിംപിൾ ഇന്നു വീണ്ടും മത്സരിക്കുന്നു. ന്യായമായ ചിലവിൽ ആരോഗ്യ രക്ഷയും എല്ലാവർക്കും സാമ്പത്തിക അവസരങ്ങളും തുടർന്നും ലഭ്യമാക്കുമെന്ന് വാഗ്ദാനം.

നീലം ഗുപ്‌ത: ഓറിഗണിൽ സ്റ്റേറ്റ് ഹൗസ് ഡിസ്‌ട്രിക്‌ട് 38 ൽ സ്ഥാനാർഥി. ജയിച്ചാൽ സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ ദക്ഷിണേഷ്യൻ രക്തമുള്ള അംഗമാവും. ഹൗസിലും സെനറ്റിലും കൂടിയുള്ള 90 അംഗങ്ങളിൽ ദക്ഷിണേഷ്യക്കാരിയായ രണ്ടാമത്തെ അംഗവും. ലേക്ക്  ഒസ്വീഗോ സ്‌കൂളിൽ 35 വർഷമായി വെള്ളക്കാരിയല്ലാത്ത അധ്യാപികയായ അവർ 2020ൽ സ്കൂൾ ബോർഡ് അംഗവുമായി. ഒരിക്കൽ കൂടി ചരിത്ര വിജയം തേടുന്നു.

താരിഖ് ഖാൻ: ഒരു പതിറ്റാണ്ടായി നഴ്സിംഗ് ശുശ്രൂഷയുടെ മുൻ നിരയിൽ നിൽക്കുന്ന ഖാൻ പെൻസിൽവേനിയ സ്റ്റേറ്റ് ഹൗസ് ഡിസ്ട്രസിക്ട് 194 ൽ സ്ഥാനാർത്ഥിയായത് മഹാമാരിക്കാലത്തു ഗവൺമെൻറ് മുൻകൈയെടുത്തു പ്രവർത്തിക്കാൻ പരാജയപ്പെട്ടതു കണ്ടപ്പോഴാണ്. നമ്മുടെ വ്യവസ്ഥിതിയുടെ തകർച്ച കണ്ട അദ്ദേഹം വ്യത്യസ്തനായി സേവനം അനുഷ്‌ഠിക്കാൻ അവരസരം തേടുന്നു.

അർവിന്ദ് വെങ്കട്ട്: പെൻസിൽവേനിയ സ്റ്റേറ്റ് ഹൌസ് ഡിസ്‌ട്രിക്‌ട് 30 ൽ. സ്റ്റേറ്റിന്റെ പൊതുജനാരോഗ്യ വിഷയങ്ങളിൽ ശ്രദ്ധ വയ്ക്കുമെന്ന് ഓപ്പൺ സീറ്റിൽ മത്സരിക്കുന്ന ഡോക്ടർ ഉറപ്പു നൽകുന്നു. ഇ ആർ ഡോക്ടറായ അദ്ദേഹം അഞ്ചു വർഷമായി ന്യായമായ ആരോഗ്യ രക്ഷാ നിരക്കുകൾക്കും മെച്ചപ്പെട്ട മാനസിക ചികിത്സ സൗകര്യത്തിനും വേണ്ടി വാദിക്കുന്നു. അനുഭവ സമ്പത്തു ഹൗസിൽ പ്രയോജനപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular