Friday, May 17, 2024
HomeIndiaരാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക്; ഏറ്റവുമധികം വ്യാജന്‍ അഞ്ഞൂറിന്

രാജ്യത്ത് കള്ളനോട്ടുകള്‍ വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക്; ഏറ്റവുമധികം വ്യാജന്‍ അഞ്ഞൂറിന്

രാജ്യത്ത് കള്ളനോട്ടുകളുടെ (counterfeit notes) എണ്ണത്തില്‍ ​ഗണ്യമായ വര്‍ധനവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (Reserve Bank of India – RBI) റിപ്പോര്‍ട്ട്.
മാര്‍ച്ചില്‍ അവസാനിച്ച സാമ്ബത്തിക വര്‍ഷത്തില്‍ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധനവ് ഉണ്ടായെന്ന് റിസര്‍വ് ബാങ്ക് മെയ് 27 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 500 രൂപയുടെ കള്ളനോട്ടുകളില്‍ 101.93 ശതമാനം വര്‍ധനവുണ്ടായതായും 2000 രൂപയുടെ കള്ളനോട്ടുകള്‍ 54 ശതമാനത്തിലധികം വര്‍ധിച്ചതായും ആര്‍ബിഐ കണ്ടെത്തി.

കള്ളപ്പണം തടയാനും കള്ളപ്പണത്തിന്റെ ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് 2016 നവംബറില്‍ സര്‍ക്കാര്‍ 500 രൂപാ നോട്ടുകളും, 1000 രൂപ നോട്ടുകളും അസാധുവാക്കി പ്രഖ്യാപിച്ചിരുന്നു. പുതിയ 500 ന്റെയും, 2000 ന്റെയും നോട്ടുകള്‍ പുറത്തിറക്കി.

2022 സാമ്ബത്തിക വര്‍ഷത്തില്‍ 10 രൂപയുടെ കള്ളനോട്ടുകളില്‍ 16.45 ശതമാനവും 20 രൂപയുടെ കള്ളനോട്ടുകളില്‍ 16.48 ശതമാനവും വര്‍ധനയുണ്ടായതായി ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 200 രൂപയുടെ വ്യാജ നോട്ടുകള്‍ 11.7 ശതമാനം ആയും ഉയര്‍ന്നു. അതേസമയം, 50 രൂപയുടെയും 100 രൂപയുടെയും കള്ളനോട്ടുകള്‍ യഥാക്രമം 28.65 ശതമാനമായും, 16.71 ശതമാനം ആയും കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രം​ഗത്തെത്തി. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ നോട്ടു നിരോധനം തകര്‍ത്തെന്ന് രാഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു. കള്ളപ്പണം തുടച്ചു നീക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാ​ഗ്ദാനം ചെയ്തത്. എന്നാല്‍ ഏറ്റവും പുതിയ ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച്‌ കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍ ട്വീറ്ററില്‍ കുറിച്ചു.

രാജ്യത്ത് നിലവില്‍ വിവിധ മൂല്യങ്ങളിലുള്ള കറന്‍സി നോട്ടുകള്‍ (currency Note) പ്രചാരത്തിലുണ്ട്. ഇതില്‍ 100 രൂപയുടെ നോട്ടുകള്‍ ആണ് ഏറ്റവും ഉപകാരപ്രദം എന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍. അതേ സമയം ഏറ്റവും പ്രയോജനം കുറഞ്ഞ നോട്ട് 2000 രൂപ നോട്ടുകളെന്നും ജനങ്ങള്‍ പറയുന്നു. മെയ് 27 ന് ആര്‍ബിഐ നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് 100 രൂപ നോട്ടുകളാണെന്നാണ് ഈ വര്‍ഷത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ പറയുന്നത്. ജനങ്ങള്‍ ഏറ്റവും കുറവ് ഇഷ്ടപ്പെടുന്ന നോട്ടുകള്‍ 2000 രൂപയുടേതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ എണ്ണം 214 കോടിയാണ് അതായത് മൊത്തം കറന്‍സി നോട്ടുകളുടെ 1.6 ശതമാനം മാത്രമാണെന്നും ആര്‍ബിഐ സര്‍വേ ഫലം പറയുന്നു. നാണയങ്ങളില്‍, ജനങ്ങള്‍ക്ക് പ്രിയം 5 രൂപ മൂല്യമുള്ള നാണയങ്ങളോടാണ്. താല്‍പര്യം കുറവ് 1 രൂപ നാണയങ്ങളോടാണ് എന്നും ആര്‍ബിഐ കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular