Saturday, May 18, 2024
HomeUSAഉക്രയ്ന്‍ ആധുനിക റോക്കറ്റുകള്‍ നല്‍കുമെന്ന യു.എസ്. പ്രഖ്യാപനത്തിന് മറുപടിയായി ന്യൂക്ലിയര്‍ ഡ്രില്‍ സംഘടിപ്പിച്ചു റഷ്യ

ഉക്രയ്ന്‍ ആധുനിക റോക്കറ്റുകള്‍ നല്‍കുമെന്ന യു.എസ്. പ്രഖ്യാപനത്തിന് മറുപടിയായി ന്യൂക്ലിയര്‍ ഡ്രില്‍ സംഘടിപ്പിച്ചു റഷ്യ

വാഷിംഗ്ടണ്‍ ഡി.സി.: അത്യാധുനിക പ്രിസിഷ്യന്‍ യുക്രെയ്‌ന് നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചതിന് മറുപടിയായി റഷ്യ ന്യൂക്ലിയര്‍ ഫോഴ്‌സിന്റെ ഡ്രില്‍ സംഘടിപ്പിച്ചു.

1000 റഷ്യന്‍ ഭടന്‍മാര്‍ 100 കവചിത വാഹനങ്ങളില്‍ യാര്‍സ് ഇന്റര്‍ കോണ്ടിനെന്റ്ല്‍ മിസ്സൈലുകളുമായി മോസ്‌ക്കോയില്‍ നിന്നും 160 മൈല്‍ ദൂരെയുള്ള ഇവാനോവ ഒബ്ലാസ്റ്റിലാണ് ഡ്രില്‍ സംഘടിപ്പിച്ചത്.
ന്യൂക്ലിയര്‍ യുദ്ധത്തിന് ഞങ്ങള്‍ തയ്യാറാണെന്ന സൂചനയാണ് ഇതിലൂടെ റഷ്യ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയരിക്കുന്നത്.

ഉക്രെയ്‌ന് റോക്കറ്റുകള്‍ നല്‍കുകയില്ല എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നേരത്തെയുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചാണ് അത്യാധുനിക പ്രിസിഷ്യന്‍ റോക്കറ്റുകള്‍ നല്‍കുന്നതിന് ബൈഡന്‍ തീരുമാനിച്ചു ിതില്‍ പുട്ടിന്‍ ഭരണകൂടം ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചതാണ് പുതിയ ഡ്രില്ലിന് വഴിതെളിച്ചത്. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിന് അമേരിക്കാ ശ്രമിക്കുന്നുവെന്നും പുട്ടിന്‍ കുറ്റപ്പെടുത്തി.

പുതിയതായി നല്‍കിയ റോക്കറ്റുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കരുതെന്നും, യുക്രെയ്‌ന് അകത്തു  പ്രതിരോധിക്കുന്നതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ബൈഡന്‍ ഇവ നല്‍കിയിരിക്കുന്നത്. ഉക്രെയ്ന്‍ എളുപ്പത്തില്‍ പിടിച്ചടക്കാം എന്ന വ്യാമോഹം ഉക്രെയ്ന്‍ എളുപ്പത്തില്‍ പിടിച്ചെടുക്കാം എന്ന വ്യാമോഹം ഉക്രെയ്ന്‍ പൗരന്മാരുടെ ശക്തമായ എതിര്‍പ്പുമൂലം ഇതുവരെ വിജയിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular