Sunday, May 19, 2024
HomeKeralaവൈകല്യങ്ങളെ അതിജയിച്ച വിസ്മയ പ്രകടനവുമായി കുഞ്ഞുയാസീന്‍

വൈകല്യങ്ങളെ അതിജയിച്ച വിസ്മയ പ്രകടനവുമായി കുഞ്ഞുയാസീന്‍

കാ​യം​കു​ളം: ക​ണ്ണ് മൂ​ടി​ക്കെ​ട്ടി മു​ട്ടു​വ​രെ മാ​ത്ര​മു​ള്ള വ​ല​ത് കൈ​യി​ലൂ​ടെ കീ ​ബോ​ര്‍​ഡി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത കു​ഞ്ഞു​യാ​സീ​ന്‍റെ മി​ന്ന​ല്‍ പ്ര​ക​ട​ന​ത്തി​ല്‍ അ​ത്ഭു​ത സ്ത​ബ്​​ധ​രാ​യി കു​രു​ന്നു​കൂ​ട്ടം.

കി​റ്റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ള്‍ കു​ട്ടി​ക​ളാ​ണ് വേ​റി​ട്ട പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് സാ​ക്ഷി​ക​ളാ​യ​ത്. വൈ​ക​ല്യ​ങ്ങ​ളെ മ​ന​ക്ക​രു​ത്തി​ല്‍ അ​തി​ജീ​വി​ച്ച യാ​സീ​നെ (10) മു​ഖ്യാ​തി​ഥി​യാ​ക്കി​യ​തി​ലൂ​ടെ പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ഇ​ച്ഛാ​ശ​ക്തി​യു​ടെ പാ​ഠം കൂ​ടി​യാ​ണ് പ​ക​ര്‍​ന്നു​ന​ല്‍​കി​യ​ത്. പു​തു​പ്പ​ള്ളി പ്ര​യാ​ര്‍ വ​ട​ക്ക് എ​സ്.​എ​സ് മ​ന്‍​സി​ലി​ല്‍ ഷാ​ന​വാ​സി​ന്‍റെ​യും ഷൈ​ല​യു​ടെ​യും മ​ക​നാ​ണ്​ യാ​സീ​ന്‍. ഇ​ട​ത് കൈ​യും കാ​ലും ഇ​ല്ല, വ​ല​ത് കൈ ​മു​ട്ടു​വ​രെ മാ​ത്രം.

വ​ള​ഞ്ഞ വ​ല​തു​കാ​ല്‍ രൂ​പ​ത്തി​ല്‍ മാ​ത്രം. എ​ന്നാ​ല്‍, ഇ​തൊ​ന്നും കു​റ​വാ​യി കാ​ണാ​ത്ത യാ​സീ​ന്‍ സ്​​റ്റേ​ജി​ല്‍ ആ​ടി​ത്തി​മി​ര്‍​ക്കു​ന്ന മി​ക​ച്ചൊ​രു ന​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​ണ്. ഇ​തോ​ടൊ​പ്പം പാ​ട്ടു​കാ​ര​നാ​യും മി​മി​ക്രി​ക്കാ​ര​നാ​യും തി​ള​ങ്ങു​ന്നു. മൊ​ബൈ​ല്‍ കാ​ഴ്ച​ക​ളി​ലൂ​ടെ​യാ​ണ് ക​ഴി​വു​ക​ള്‍ ഓ​രോ​ന്നും സ്വാ​യ​ത്ത​മാ​ക്കി​യ​ത്. മ​ക​നെ​യോ​ര്‍​ത്ത് സ​ങ്ക​ട​പ്പെ​ടാ​ത്ത മാ​താ​പി​താ​ക്ക​ളു​ടെ ആ​ത്മ​വി​ശ്വാ​സ​മാ​ണ് യാ​സീ​ന്‍റെ ക​ഴി​വു​ക​ളെ ഒ​ന്നാ​യി വി​ക​സി​പ്പി​ച്ച​ത്.

മ​ക​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ക്കാ​ന്‍ നി​ഴ​ലാ​യി ഷൈ​ല ഒ​പ്പ​മു​ണ്ടാ​കും. ഉ​മ്മ​യു​ടെ ഒ​ക്ക​ത്ത് ഏ​റി​യാ​ണ് എ​വി​ടേ​ക്കു​മു​ള്ള സ​ഞ്ചാ​രം. പു​തു​പ്പ​ള്ളി കെ.​എ​ന്‍.​എം യു.​പി.​എ​സി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി പ​ഠ​ന​ത്തി​ലും മി​ടു​ക്ക​നാ​ണ്.

സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ഒ. ​അ​ബ്ദു​ല്ല​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍​റ് ഷൗ​ക്ക​ത്ത് പ​റ​മ്ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​എ​സ്. സ​മീം, ട്ര​സ്റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. ഷ​ഹാ​ല്‍, മാ​നേ​ജ​ര്‍ എ​ച്ച്‌. സി​യാ​ദ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. ഷീ​ബ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മ​ധു, പ്ര​ഫ. കെ.​എം. അ​ബ്ദു​ല്ല​ക്കു​ട്ടി, എ​സ്. മു​ഹ്​​യി​ദ്ദീ​ന്‍ ഷാ, ​യു. ഷൈ​ജു, വൈ. ​ഇ​ര്‍​ഷാ​ദ്, ന​സീ​ര്‍ ഹ​മീ​ദ്, അ​ഷ്​​റ​ഫ് കാ​വേ​രി, അ​ഷ്​​റ​ഫ് ക്വാ​ളി​റ്റി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular