Monday, May 20, 2024
HomeKeralaഅട്ടപ്പാടി മധുകേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു; അഡ്വ. രാജേഷ് മേനോന്‍ പുതിയ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധുകേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു; അഡ്വ. രാജേഷ് മേനോന്‍ പുതിയ പ്രോസിക്യൂട്ടര്‍

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.

. നിലവിലെ അഡീഷണല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

പ്രോസിക്യൂട്ടറെ മാറ്റണണെന്ന് മധുവിന്റെ അമ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്.

മണ്ണാര്‍ക്കാട് എസ്!സി എസ്!ടി കോടതിയില്‍ നടക്കുന്ന കേസിലെ വിചാരണ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റാനുള്ള ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്നാണ് മധുവിന്റെ അമ്മയും സഹോദരിയും ആരോപിച്ചത്. പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് വിചാരണയ്ക്കിടെ പ്രതികള്‍ക്ക് അനുകൂലമായി കൂറ് മാറിയത്. സാക്ഷികളെ പ്രതികള്‍ ഒളിവില്‍ പാര്‍പ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന് പരിചയക്കുറവ് ഉണ്ടെന്നും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular