Sunday, May 19, 2024
HomeUSAകിഡ്‌നി ദാനം ചെയ്യുന്നതിന് വധശിക്ഷ നീട്ടിവെക്കണമെന്ന് പ്രതി

കിഡ്‌നി ദാനം ചെയ്യുന്നതിന് വധശിക്ഷ നീട്ടിവെക്കണമെന്ന് പ്രതി

ഹണ്ട്‌സ് വില്ല(ടെക്സ്സസ്): വധിശിക്ഷക്കു വിധേയനാകുന്നതിന് മുമ്പ് കിഡ്‌നിദാനം ചെയ്യണമെന്നും, കിഡ്‌നി ആവശ്യമായ രണ്ടുപേര്‍ക്ക് ഇതുതന്നെ യോജ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ചൂണ്ടികാണിച്ചു. വധശിക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി അധികൃതരെ സമീപിച്ചു.

2006 ല്‍ മെഡീനാ കൗണ്ടിയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസ്സിലാണ് റമിടൈ ഫെലിക്‌സ് ഗൊണ്‍ണലോസിനു കോടതി വധശിക്ഷ വിധിച്ചത്. ജൂലായ് 13 ബുധനാഴ്ചയാണ് വധിശിക്ഷക്ക് തിയ്യതി നിശ്ചയിച്ചിരുന്നത്.

പ്രതിയുടെ അറ്റോര്‍ണി ടെക്‌സസ് ഗവര്‍ണ്ണറോടാണ് ശിക്ഷ 30 ദിവസത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ജീവിച്ചിരിക്കുമ്പോള്‍ കിഡ്‌നിദാനം ചെയ്യണമെന്ന് ഒരു വര്‍ഷം മുമ്പാണ് പ്രതി തീരുമാനിച്ചത്. അതിനു തന്നെ പ്രേരിപ്പിച്ചത് തന്റെ ആത്മീയാചാര്യനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഗൊണ്‍സാലോഡിനെ അവയവദാനക്കാരുടെ ലിസ്റ്റില്‍ അംഗീകരിച്ചു ഡോക്ടര്‍മാര്‍ അധികൃതര്‍ക്ക് കത്തു നല്‍കി.
ടെക്‌സസ് ഗവര്‍ണ്ണറുടെ ഓഫീസ് ഇതിനെ കുറിച്ചു അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

തിങ്കളാഴ്ച ചേര്‍ന്ന് ബോര്‍ഡ് യാതൊരു വിധത്തിലും അപേക്ഷ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. വധശിക്ഷക്കു വിധിച്ചവര്‍ക്ക് യാതൊരു ദയാദാക്ഷിണ്യവും കാണിച്ചിട്ടില്ലാത്ത ടെക്‌സസ് ഗവര്‍ണ്ണര്‍ ഇതിനെ എങ്ങനെ പരിഗണിക്കുമെന്ന് പറയുക അസാധ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular