Friday, May 17, 2024
HomeKeralaപെണ്‍സുഹൃത്തിനെ കാണാനെത്തിയശേഷം കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍

പെണ്‍സുഹൃത്തിനെ കാണാനെത്തിയശേഷം കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍

തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയില്‍ നിന്ന് കാണാതായ കിരണിന്റേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

ശനിയാഴ്ചയാണ് പെണ്‍സുഹൃത്തിനെ കാണാന്‍ ആഴിമലയിലെത്തിയ കിരണിനെ കാണാതാകുന്നത്. കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും രക്ഷപ്പെടാനായി കടല്‍ത്തീരത്തേക്ക് ഓടിയെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. കടല്‍തീരത്തുനിന്ന് കിരണിന്റെ ചെരുപ്പുകള്‍ ലഭിച്ചിരുന്നു.

അതേ സമയം പിതാവും ബന്ധുക്കളുമാണ് കിരണിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. എങ്കിലും മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പൊലിസ് അറിയിച്ചു.
അതേ സമയം കിരണിനെ അപായപ്പെടുത്തിയതാകാമെന്ന് പിതാവ് ആരോപിച്ചു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല, കാണാതായ സ്ഥലം പരിശോധിക്കുമ്ബോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. എന്താണ് സംഭവിച്ചതെന്ന് പൊലിസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇത് ആഴിമലയില്‍ നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. കുളച്ചല്‍ പൊലിസ് വിഴിഞ്ഞം പൊലിസിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് വിഴിഞ്ഞം പൊലിസും കിരണിന്റെ ബന്ധുക്കളും കുളച്ചലില്‍ എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular