Friday, May 3, 2024
HomeKeralaപന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെ എസ് ആര്‍ ടി സി ബസ് ഇടിച്ചു കയറി; നിരവധി...

പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെ എസ് ആര്‍ ടി സി ബസ് ഇടിച്ചു കയറി; നിരവധി പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി | പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെ എസ് ആര്‍ ടി സി ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

തൃശൂര്‍ ഭാഗത്ത് നിന്ന് കോയമ്ബത്തൂരിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസ് ആണ് അപകടത്തില്‍പെട്ടത് . ടോള്‍ പ്ലാസയുടെ മുമ്ബിലെ ഡിവൈഡറിലേക്കാണ് ഇടിച്ച്‌ കയറിയത് .

രാവിലെ 7.45ന് ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular