Friday, May 3, 2024
HomeUSAബൈഡനു നേതാക്കൾ കോവിഡ് രോഗമുക്തി ആശംസകൾ അയച്ചു

ബൈഡനു നേതാക്കൾ കോവിഡ് രോഗമുക്തി ആശംസകൾ അയച്ചു

കോവിഡ് 19  സ്ഥിരീകരിച്ച പ്രസിഡന്റ് ജോ ബൈഡനു ഇരു കക്ഷികളിലും പെട്ട നേതാക്കൾ രോഗമുക്തി ആശംസകൾ അയച്ചു. അദ്ദേഹത്തിനെ ആരോഗ്യനില ഭദ്രമാണെന്നു ഡോക്ടർമാർ അറിയിച്ചു.

“പ്രസിഡന്റ് ബൈഡനു കോവിഡ് 19 കണ്ടെത്തിയതിൽ ഖേദമുണ്ട്,” സെനറ്റ് മൈനോറിറ്റി ലീഡർ മിച്ച് മക്കോണൽ (റിപ്പബ്ലിക്കൻ – കെന്റക്കി) പറഞ്ഞു. “അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.”

കെന്റക്കിയിൽ  നിന്നു തന്നെയുള്ള റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ ബൈഡൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചു. പ്രസിഡന്റിന്റെ നയപരിപാടികൾ നിത്യേന വിമർശിക്കുന്ന അദ്ദേഹം പറഞ്ഞു: “ഞാനും എന്റെ കുടുംബവും പ്രസിഡന്റ് ബൈഡനെ പ്രാർത്ഥനകളിൽ ഓർമ്മിക്കുന്നു. അദ്ദേഹത്തിനു വേഗത്തിലുള്ള രോഗശാന്തി നേരുന്നു.”

ബുധനാഴ്ച്ച വൈകിട്ട് മൂക്കൊലിപ്പും ക്ഷീണവും വരണ്ട ചുമയും ഉണ്ടായിരുന്ന ബൈഡനു  വ്യാഴാഴ്‌ച രാവിലെയാണ് പി സി ആർ ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചത്. ബൈഡൻ സുഖമായിരിക്കുന്നുവെന്നു പ്രഥമ വനിത ജിൽ ബൈഡൻ അറിയിച്ചു. തന്റെ ജോലികൾ തുടരുമെന്നും അവർ അറിയിച്ചു. ബൈഡനു രോഗം സ്ഥിരീകരിച്ചു അര മണിക്കൂർ കഴിഞ്ഞാണ് അവർ ഡെട്രോയിറ്റിലെ ഒരു പബ്ലിക് സ്കൂൾ സന്ദർശിക്കവെ അവർ മാധ്യമങ്ങളോട് സംസാരിച്ചത്.

ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും പരിശോധനകളിൽ നെഗറ്റീവായി. ഇരുവരും മാസ്‌ക് ധരിക്കുന്നുണ്ട്.

ബൈഡന്റെ രോഗലക്ഷണങ്ങൾ കടുത്തതല്ലെന്നു അദ്ദേഹത്തിന്റെ ഡോക്ടർ കെവിൻ ഓ’ കോണർ പറഞ്ഞു. കോവിഡിനു പാക്സ്ലോവിഡ് തുടങ്ങിയതിനാൽ ഹൃദയാരോഗ്യത്തിനുള്ള  എലിക്വിസ്  നിർത്തി — അതു മൂലം രക്തം കട്ട പിടിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും.

പാക്സ്ലോവിഡ് കഴിക്കുമ്പോൾ അഞ്ചു ദിവസത്തേക്ക് ആ മരുന്നുകൾ നിർത്തണമെന്നാണു നിയമമമെന്നു വൈറ്റ് ഹൗസ് കൊറോണവൈറസ് കോ-ഓർഡിനേറ്റർ ഡോക്ടർ ആശിഷ് ജാ പറഞ്ഞു. കൊളെസ്ട്രോൾ കുറയ്ക്കാനുള്ള ക്രെസ്റ്റോറും നിർത്തി. രക്തം കട്ട പിടിക്കാനുള്ള സാധ്യതയെപ്പറ്റി അദ്ദേഹം സംസാരിച്ചില്ല.

എന്നാൽ അഞ്ചു ദിവസം നിർത്തി വച്ച ശേഷം എലിക്വിസും ക്രെസ്റ്റോറും വീണ്ടും കഴിച്ചു തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. അത് പതിവുള്ള രീതിയാണ്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ പാക്സ്ലോവിഡുമായി പൊരുത്തപ്പെടില്ല.

1988 ൽ ബൈഡനു തലച്ചോറിലെ രക്തദാഹമാണി വീർക്കുന്ന അസുഖം ഉണ്ടായി. അത്തരം പ്രശ്ങ്ങളൂം പക്ഷാഘാതവും ഒഴിവാക്കാനാണ് എലിക്വിസ് കഴിച്ചിരുന്നത്.

വ്യാഴാഴ്ച വൈറ്റ് ഹൌസ് ബാൽക്കണിയിൽ നിന്നു വീഡിയോ എടുത്തു ബൈഡൻ ട്വീറ്റ് ചെയ്തു: “ഞാൻ രണ്ടു കുത്തിവയ്പ് എടുത്തതാണ്. രണ്ടു ബൂസ്റ്ററും. നിങ്ങളുടെ അന്വേഷണങ്ങൾക്കു നന്ദി. എനിക്ക് പ്രശ്നമൊന്നുമില്ല. ഒട്ടേറെ ജോലികൾ ചെയ്യുന്നുണ്ട്.”

യു എസിൽ 70 ശതമാനത്തോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നു ആശിഷ് ജാ പറഞ്ഞു. പുതിയ ഒമൈക്രോൺ വകഭേദം എത്ര വേഗത്തിൽ വ്യാപിക്കുന്നു എന്നതിന്റെ തെളിവാണിത്. അത് കൊണ്ട് 50 കഴിഞ്ഞവർ ഉടൻ കുത്തിവയ്ക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular