Sunday, May 19, 2024
HomeUSAവിമത വിഭാഗത്തിന് കനത്ത തിരിച്ചടി ; മാര്‍ ആന്റണി കരിയില്‍ രാജി വച്ചു

വിമത വിഭാഗത്തിന് കനത്ത തിരിച്ചടി ; മാര്‍ ആന്റണി കരിയില്‍ രാജി വച്ചു

വത്തിക്കാന്‍ കര്‍ശന നിലപാടെടുത്തതോടെ എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്‌തോലിക് വികാരി ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനം രാജിവച്ചു.  വത്തിക്കാന്‍ പ്രതിനിധി ഡല്‍ഹിയില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാത്തതിനെ തുടര്‍ന്ന്   വത്തിക്കാന്‍ പ്രതിനിധി   ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി ഇന്ന് എറണാകുളം രൂപതാ ആസ്ഥാനത്തെത്തിയിരുന്നു.

രാജിയല്ലാതെ മറ്റുമാര്‍ഗ്ഗമില്ലെന്നും വത്തിക്കാനെ ധിക്കരിച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും ബോധ്യപ്പെടുത്തിയ ശേഷം രാജി എഴുതി വാങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ദ്ദിനാള്‍ വിരുദ്ധ വിമതവിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ് മാര്‍ കരിയിലിന്റെ രാജി.

രാജിവെച്ചശേഷം അതിരൂപത പരിധിയില്‍ താമസിക്കാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്ന നിബന്ധനയുമുണ്ട്. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും ബിഷപ്പ് ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിമത വിഭാഗത്തിനായി പലതവണ വത്തിക്കാനുമായി കത്തിടപാടിലൂടെ അതിരൂപതയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ബിഷപ്പ് ആന്റണി കരിയില്‍ മുന്‍കൈയെടുത്തിരുന്നു.

സഭയിലെ 35 രൂപതകളില്‍ എറണാകുളം അതിരൂപതയില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന അര്‍പ്പണം നടപ്പാക്കാത്തത്.അതേസമയം, വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണ സമിതിയും കരിയിലിനെ പിന്തുണച്ചിരുന്നു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രാജിവെക്കേണ്ടതെന്നാണ് ഇവരുടെ നിലാപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular