Friday, May 17, 2024
HomeIndiaഅല്‍ ഖ്വയ്ദ ബന്ധം: റഹ്‌മാന്‍ മദ്രസകളില്‍ രാജ്യവിരുദ്ധത പഠിപ്പിച്ചു, നിരവധി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്...

അല്‍ ഖ്വയ്ദ ബന്ധം: റഹ്‌മാന്‍ മദ്രസകളില്‍ രാജ്യവിരുദ്ധത പഠിപ്പിച്ചു, നിരവധി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു

ബോംഗൈഗാവ്: മദ്രസയുടെ മറവില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേസില്‍ അറസ്റ്റിലായ മദ്രസ അദ്ധ്യാപകന്‍ ഹാഫിസുള്‍ റഹ്മാനെ കുറിച്ച്‌ പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഇയാള്‍ മദ്രസകളില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ രാജ്യവിരുദ്ധത പഠിപ്പിച്ചുവെന്നും, നിരവധി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. അറസ്റ്റിലായ ഹാഫിസുള്‍ റഹ്മാന്‍ ബംഗൈഗാവ് സ്വദേശി ആണ്.

അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകവുമായി ബന്ധമുള്ള ഇയാള്‍ക്ക് ബംഗ്ലാദേശി ഭീകര സംഘടനയായ അന്‍സറുള്‍ ബംഗ്ല ടീമുമായും ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച ഗോള്‍പാറയിലെ ബോംഗൈഗാവ് ജില്ലയിലെ ജോഗിഘോപ മേഖലയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. നിലവില്‍ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലാകുന്ന നാലാമത്തെ മദ്രസ അധ്യാപകനാണ് ഇയാള്‍.

ഹാഫിസുള്‍ കവൈത്താരിയിലെ ഖ്വയ്‌റാന മദ്രസയിലെ അദ്ധ്യാപകന്‍ ആണ്. ഭീകര സംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗൈഗാവ് പോലീസ് ബെല്‍ട്ടാലി സ്വദേശിയായ അബ്ദുസ് ചൗഹാനെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റഹ്മാനെ പിടികൂടിയിരിക്കുന്നത്. അല്‍ഖ്വായ്ദയുമായി ബന്ധമുള്ള രണ്ട് മദ്രസ അദ്ധ്യാപകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇസ്‌ലാമിക തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള രണ്ട് ഇമാമുമാരെ അസം പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്‍സറുല്ല ബംഗ്ലാ ടീമിനും (എബിടി) ഇസ്ലാമിക് ഭീകര സംഘടനയായ അല്‍ ഖ്വയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുമെതിരായ വിപുലമായ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് രണ്ട് ഇമാമുമാരെ അസമിലെ ഗോള്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം പോലീസ് ഇവരെ ചോദ്യം ചെയ്തു. തിലപ്പാറ നാത്തുന്‍ മസ്ജിദ് ഇമാം ജലാലുദ്ദീന്‍ ഷെയ്ഖ് (49), മൊര്‍നോയിയിലെ ടിങ്കുനിയ ശാന്തിപൂര്‍ മസ്ജിദ് ഇമാം അബ്ദുസ് സുബ്ഹാന്‍ (43) എന്നിവരുടെ അറസ്റ്റിന് പിന്നാലെയാണ റഹ്‌മാനെയും അറസ്റ്റ് ചെയ്തത്.

ഞെട്ടിക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് മദ്രസകളുടെ മറവില്‍ റഹ്മാന്‍ നടത്തി വന്നതെന്ന് പോലീസ് പറയുന്നു. മദ്രസകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ ഇയാള്‍ രാജ്യവിരുദ്ധതയാണ് പഠിപ്പിച്ച്‌ വന്നിരുന്നത്. നിരവധി യുവാക്കളെ ഇയാള്‍ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി റഹ്മാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ മറ്റ് മദ്രസ അദ്ധ്യാപകര്‍ക്കൊപ്പം ഇരുത്തി ഇയാളെ ചോദ്യം ചെയ്യും.

അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള 34-ലധികം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ടെന്ന് ഡിജിപി അസം ഭാസ്കര്‍ ജ്യോതി മഹന്ത മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഗൂഢാലോചനകള്‍ നാട്ടില്‍ നടത്താന്‍ അസം പോലീസ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘അസാമില്‍ വ്യത്യസ്ത തരം മദ്രസ ഗ്രൂപ്പുകളുണ്ട്. പുതിയ ചില ഗ്രൂപ്പുകള്‍ പുതിയതായി മുളപൊട്ടി അവര്‍ മുതലെടുപ്പ് നടത്തുന്നു. അസമിന് പുറത്ത് നിന്ന് ഗൂഢാലോചന നടക്കുന്നു, നിലവില്‍ ബംഗ്ലാദേശില്‍ നിന്നും അല്‍-ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ നിന്നും യുവാക്കളെ സമൂലവല്‍ക്കരണം പ്രചരിപ്പിക്കാന്‍ ഈ ഗ്രൂപ്പുകള്‍ ചെയ്യുന്നു’, ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

മോറിഗാവ് ജില്ലാ ഭരണകൂടം മൊയ്‌റാബാരി മേഖലയിലെ ജാമിഉല്‍ ഹുദാ മദര്‍സ തകര്‍ത്ത് ആഴ്ചകള്‍ക്ക് ശേഷമാണ് ജിഹാദി ഭീകരര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ അസം പോലീസ് ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്. ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനയായ അന്‍സറുല്ല ബംഗ്ലാ ടീം & എക്യുഐഎസ് (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍-ഖ്വയ്ദ) എന്നിവയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മദ്രസ നടത്തിക്കൊണ്ടിരുന്ന മുഫ്തി മുസ്തഫയെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മദ്രസ സീല്‍ ചെയ്തു. ഇതിന് പിന്നാലെ
ദുരന്തനിവാരണ നിയമവും യുഎപിഎ നിയമവും പ്രകാരം മദ്രസ പൊളിച്ച്‌ നീക്കുകയും ചെയ്തു. ആവശ്യമായ അനുമതികളില്ലാതെയാണ് മദ്രസ നിര്‍മ്മിച്ചതും പ്രവര്‍ത്തിച്ചതും.

43 കുട്ടികള്‍ ആയിരുന്നു ഈ മദ്രസയില്‍ പഠനം നടത്തിയിരുന്നത്. ഇവരെ രക്ഷിതാക്കളുടെ സഹകരണത്തോടെ വിവിധ ജനറല്‍ സ്കൂളുകളില്‍ പ്രവേശനം നേടാന്‍ ഭരണകൂടം സഹായിച്ചു. തീവ്രവാദ മൊഡ്യൂളുകള്‍ സ്ഥാപിച്ച്‌ മദ്രസകള്‍ ജിഹാദി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു.

നിലവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അന്‍സറുല്ല ബംഗ്ലാ ടീം സംസ്ഥാനത്ത് ഏറ്റവും സജീവമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് എബിടിയുടെ അഞ്ച് മൊഡ്യൂളുകളാണ് പിടികൂടിയത്. അസം പോലീസും കേന്ദ്ര ഏജന്‍സികളും ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംഘങ്ങളെ പിടികൂടിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്‍സറുല്ല ബംഗ്ലാ ടീമിനെ ബംഗ്ലാദേശില്‍ വിലക്കിയത് ശ്രദ്ധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular