Friday, May 17, 2024
HomeIndiaആവേശപോരാട്ടത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നേടിയത് ടി20യിലെ അപൂര്‍വ റെക്കോര്‍ഡ്

ആവേശപോരാട്ടത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ നേടിയത് ടി20യിലെ അപൂര്‍വ റെക്കോര്‍ഡ്

വേശം അവസാന ഓവര്‍വരെ അലതല്ലിയ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ 147 റണ്‍സില്‍ ഒതുക്കി, മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 2 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു.

റണ്‍സ് കണ്ടെത്താന്‍ ബാറ്റര്‍മാര്‍ ഏറെ ബുദ്ധിമുട്ടിയ പിച്ചില്‍ 17 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 33 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയയാണ് ഇന്ത്യന്‍ ജയത്തില്‍ ചുക്കാന്‍ പിടിച്ചത്.

 ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും തിളങ്ങിയ ഹര്‍ദിക് 3 നിര്‍ണായക വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഹര്‍ദികിനൊപ്പം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഉണ്ടായിരുന്ന ജഡേജയും ഇന്ത്യന്‍ ജയത്തില്‍ വലിയ പങ്കുവഹിച്ചു. 29 പന്തില്‍ 35 റണ്‍സ് നേടിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി 34 പന്തില്‍ 35 റണ്‍സ് നേടി മടങ്ങിയിരുന്നു.
ആദ്യ പന്തില്‍ തന്നെ ബൗള്‍ഡ് ആയി മടങ്ങിയ രാഹുലും, 18 പന്തില്‍ 12 റണ്‍സ് നേടി മടങ്ങിയ രോഹിതും പ്രകടനത്തില്‍ നിരാശപ്പെടുത്തി.

 ഈ മത്സരത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡും ഇന്ത്യന്‍ പേസര്‍മാര്‍ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ടി20ഐ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ഒരു ടീമിന്റെ 10 വിക്കറ്റും വീഴ്ത്തുന്നത്. ഭുവനേശ്വര്‍ കുമാര്‍ 4, ഹര്‍ദിക് പാണ്ഡ്യ 3, അര്‍ഷ്ദീപ് സിങ് 2, ആവേശ് ഖാന്‍ 1, എന്നിങ്ങനെയാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരായ ചാഹലും, ജഡേജയും ചേര്‍ന്ന് 6 ഓവര്‍ എറിഞ്ഞിരുന്നുവെങ്കിലും ഒരു വിക്കറ്റും വീഴ്ത്താന്‍ ആയിരുന്നില്ല.

 ഒരു പന്ത് ബാക്കി നില്‍ക്കെ പതിനൊന്നാമനായി ക്രീസില്‍ എത്തിയ ദഹനിയെ അര്‍ഷ്ദീപ് സിങ് ബൗള്‍ഡാക്കി മടക്കിയതോടെയാണ് ഈ റെക്കോര്‍ഡ് ഇന്ത്യന്‍ പേസര്‍മാരെ തേടിയെത്തിയത്. ഏകദിനത്തിലും ടെസ്റ്റിലും 10 വിക്കറ്റ് പേസര്‍മാര്‍ ഇത്തരത്തില്‍ നേരെത്തെ തന്നെ വീഴ്ത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular