Sunday, May 19, 2024
HomeIndiaബിജെപി പ്രാര്‍ഥിക്കുന്നു... രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമേ എന്ന്... കാരണം പറഞ്ഞ് നേതാക്കള്‍

ബിജെപി പ്രാര്‍ഥിക്കുന്നു… രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമേ എന്ന്… കാരണം പറഞ്ഞ് നേതാക്കള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഈ മാസം 19ന് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അശോക് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള മറ്റു പല മുതിര്‍ന്ന നേതാക്കളും സമാനമായ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി സമ്മതം മൂളിയിട്ടില്ല.

ഈ വേളയിലാണ് ഗെഹ്ലോട്ടും ശശി തരൂരും മല്‍സര രംഗത്തുണ്ടാകുമെന്ന വാര്‍ത്തകള്‍. അതിനിടെ മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്ന് ബിജെപിയും ആഗ്രഹിക്കുന്നുവത്രെ. രാഹുലാണ് ഞങ്ങളുടെ ട്രംപ് കാര്‍ഡ് എന്ന് അവര്‍ പറയുന്നു….

2013ലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഉപാധ്യക്ഷനായത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബായി അദ്ദേഹം അധ്യക്ഷനായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം പദവി രാജിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റു നേതാക്കളുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നുവത്രെ.

രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് വീണ്ടും ആവശ്യം ഉയര്‍ന്നെങ്കിലും അദ്ദേഹം ഗൗനിച്ചില്ല. ഈ വേളയില്‍ സോണിയ ഗാന്ധി പദവിയില്‍ തുടരുകയായിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പ്രസിഡന്റാകട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. ആരോഗ്യ കാരണങ്ങളാല്‍ പിന്‍മാറുമെന്ന് സോണിയ ഗാന്ധി നേരത്തെ സൂചന നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular