Monday, May 20, 2024
HomeIndiaസിദ്ദീഖ് കാപ്പന്റെ ജാമ്യം: സുപ്രീം കോടതിയുടെ ഉപാധികള്‍

സിദ്ദീഖ് കാപ്പന്റെ ജാമ്യം: സുപ്രീം കോടതിയുടെ ഉപാധികള്‍

ണ്ടുവര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് മുന്നില്‍ സുപ്രീം കോടതി വെച്ചത് 10 ഉപാധികള്‍.

ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കാപ്പന് ജാമ്യം അനുവദിച്ചത്.

ജാമ്യ ഉപാധികള്‍:

  • സിദ്ദീഖ് കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ നില്‍ക്കണം.
  • ഡല്‍ഹിയില്‍ ജംഗ്പുര ഉള്‍ക്കൊള്ളുന്ന സ്റ്റേഷന്‍ പരിധിയിലായിരിക്കണം താമസം.
  • വിചാരണ കോടതിയുടെ അനുവാദമില്ലാതെ ഡല്‍ഹി നഗരം വിട്ടുപോകരുത്.
  • എല്ലാ തിങ്കളാഴ്ചയും ബന്ധപ്പെട്ട പൊലീസ് സ്​​റ്റേഷന്‍ രജിസ്റ്ററില്‍ ഒപ്പുവെക്കണം
  • ആറാഴ്ചക്ക് ശേഷം ജന്മനാട്ടിലേക്ക് താമസിക്കാന്‍ പോകാം.
  • കേരളത്തിലെത്തിയാല്‍ മലപ്പുറത്തെ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ എല്ലാ തിങ്കളാഴ്ചയും ഒപ്പിടണം
  • വിചാണ കോടതി മുമ്ബാകെ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ എല്ലാ ദിവസങ്ങളിലും വിചാരണ നേരിടണം
  • മോചനത്തിന് മുമ്ബ് പാസ്​പോര്‍ട്ട് സമര്‍പ്പിക്കണം
  • മോചിതനായാല്‍ ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുമായും ബന്ധപ്പെട്ട് തനിക്ക് കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്.
  • നിലവിലുള്ള കേസിലെ നടപടിക്ക് ശേഷം കള്ളപ്പണം തടയല്‍ നിയമ (പി.എം.എല്‍.എ) പ്രകാരമുള്ള കേസില്‍ ജാമ്യാപേക്ഷ അടക്കമുള്ള നിയമ നടപടികളില്‍ ഭാഗഭാക്കാകാം.

മോചനം എഴുനൂറിലേറെ ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം

2020 ഒക്ടോബറില്‍ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. എഴുനൂറിലേറെ ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം മോചിതനാകുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular