Saturday, May 18, 2024
HomeIndiaരാജ്യത്തെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 57 പേര്‍ അറസ്റ്റില്‍

രാജ്യത്തെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 57 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ വീണ്ടും വ്യാപക റെയ്ഡ്.

57 പേര്‍ അറസ്റ്റില്‍. ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

‘ഓപറേഷന്‍ ഒക്ടോപസ്’ എന്ന് പേരിട്ട റെയ്ഡില്‍ അതാത് സംസ്ഥാനങ്ങളിലെ പൊലീസ് ആണ് പരിശോധന നടത്തുന്നത്.

കര്‍ണാടകയില്‍ 45 പേരെയും അസമില്‍ 11 പേരെയും ഡല്‍ഹിയില്‍ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലെ നഗര്‍ബേരയില്‍ നിന്നാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ബംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളും മധ്യപ്രദേശിലെ മൂന്നിടങ്ങളിലുമാണ് പരിശോധന നടക്കുന്നത്.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് പരിശോധനയെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular