Friday, May 17, 2024
HomeIndiaപുറത്ത് മോദിയുടെയും ചീറ്റയുടെയും ചിത്രം വരച്ച്‌ സ്ത്രീകള്‍ നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയെക്കാത്ത് സൂറത്ത്

പുറത്ത് മോദിയുടെയും ചീറ്റയുടെയും ചിത്രം വരച്ച്‌ സ്ത്രീകള്‍ നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയെക്കാത്ത് സൂറത്ത്

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ പുറംഭാഗത്തു ടാറ്റൂ ചെയ്ത് വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്കായി മോദിയെ സ്വീകരിക്കാന്‍ ഒരുങ്ങി സൂറത്തിലെ സ്ത്രീകള്‍.

മോദിയുടെ 72-ാം ജന്മദിനത്തില്‍ എട്ട് ചീറ്റപ്പുലികളെ നമീബിയയില്‍നിന്നും ഇന്ത്യയിലേക്ക് എത്തിച്ചതിനെ തുടര്‍ന്നാണ് ചീറ്റയും ടാറ്റുവില്‍ ഇടം പിടിച്ചതെന്നു നാട്ടുകാര്‍ വ്യക്തമാക്കി. നവരാത്രി ആഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ എത്തുന്നതും കാത്തിരിക്കുകയാണു നാട്ടുകാര്‍.

സൂറത്തിലെ സ്ത്രീകള്‍ മുതുകില്‍ മോദിയുടെയും ചീറ്റയുടെയും ചിത്രങ്ങള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ഗുജറാത്തിലെ പ്രാദേശിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. പിന്നീട് ഇവ, ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഉള്‍പ്പെടെ ചര്‍ച്ചയാകുകയായിരുന്നു.

‘മോദിജിക്ക് സൂറത്തിലേക്ക് സ്വാഗതം’, ‘ചീറ്റകള്‍ക്ക് ഇന്ത്യയിലേക്ക് സ്വാഗതം’ എന്നിങ്ങനെ പുറത്ത് ടാറ്റൂ ചെയ്ത നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular