Sunday, May 19, 2024
HomeIndiaവിദ്യാര്‍ഥിനികളെ അശ്ലീല വിഡിയോ കാണിച്ചു; അധ്യാപകന്റെ മുഖത്ത് മഷി ഒഴിച്ചും ചെരിപ്പുമാല അണിയിച്ചും അമ്മമാരുടെ പ്രതിഷേധം

വിദ്യാര്‍ഥിനികളെ അശ്ലീല വിഡിയോ കാണിച്ചു; അധ്യാപകന്റെ മുഖത്ത് മഷി ഒഴിച്ചും ചെരിപ്പുമാല അണിയിച്ചും അമ്മമാരുടെ പ്രതിഷേധം

ഝാര്‍ഖണ്ഡ്: സ്കൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് മൊബൈലില്‍ അശ്ലീല വിഡിയോകാണിച്ചു കൊടുക്കുകയും അവരെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകനെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം.

അധ്യാപകന്റെ മുഖത്ത് കരി മഷിയൊഴിക്കുകയും ചെരിപ്പു മാല അണിയിക്കുകയും ചെയ്താണ് ഗ്രാമവാസികളായ സ്ത്രീകള്‍ പ്രതിഷേധിച്ചത്.

പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് അധ്യാപകനെ പൊലീസ് എത്തി രക്ഷിച്ചു. അധ്യാപകനെ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ ധര്‍ണ നടത്തി.

നോമുണ്ടിയിലെ യു.പി സ്കൂളിലാണ് സംഭവം. ക്ലാസിലെ ആറ് പെണ്‍കുട്ടികള്‍ അധ്യാപകനെ കുറിച്ച്‌ രക്ഷിതാക്കളോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ അധ്യാപകനെതിരെ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിക​ളൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.

നിരവധി സ്ത്രീകളെത്തി അധ്യാപകനെ പിടിച്ചുവെക്കുകയും മുഖത്തേക്ക് മഷിയൊഴിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ ചെരിപ്പുമാല അണിയിച്ച്‌ ബദജംദ മേഖല മുഴുവന്‍ നടത്തിക്കുകയും ചെയ്തു. അതിനുശേഷം ഇയാളെ റെയില്‍വേസ്റ്റേഷന് സമീപത്തേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു.

പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് ​കൊണ്ടുപോയതോടെ പ്രതിഷേധക്കാര്‍ പൊലീസ് ഔട്ട് പോസ്റ്റിനു മുന്നില്‍ ധര്‍ണ നടത്തി. മണിക്കൂറുകള്‍ക്ക് ശേഷം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിരേന്ദ്ര ഏക രംഗത്തെത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ച്‌ തിരിച്ചയച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular