Sunday, May 19, 2024
HomeIndiaകോണ്‍ഗ്രസ് 'സഹോദരി-സഹോദര' പാര്‍ട്ടിയായി ചുരുങ്ങിയെന്ന് ബി.ജെ.പി അധ്യക്ഷന്‍

കോണ്‍ഗ്രസ് ‘സഹോദരി-സഹോദര’ പാര്‍ട്ടിയായി ചുരുങ്ങിയെന്ന് ബി.ജെ.പി അധ്യക്ഷന്‍

ഭുവനേശ്വര്‍: കോണ്‍ഗ്രസ് ‘സഹോദരി-സഹോദര’ പാര്‍ട്ടിയായി ചുരുങ്ങിയെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ.

കോണ്‍ഗ്രസ് അധികകാലം ദേശീയപാര്‍ട്ടിയായി തുടരില്ല. ബി.ജെ.പി മത്സരിക്കുന്നത് കുടുംബപാര്‍ട്ടികളോടാണെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു നഡ്ഡ.

’18 കോടിയോളം അംഗങ്ങളുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. ലോക്സഭയില്‍ 302 എം.പിമാരും രാജ്യസഭയില്‍ 92എം.പിമാരും ആകെ 1394 എം.എല്‍.എമാരും ഏകദേശം 120 മേയര്‍മാരും ഞങ്ങള്‍ക്കുണ്ട്. ഇത്രയും അംഗസംഖ്യയുള്ള മറ്റൊരു പാര്‍ട്ടി ലോകത്തില്ല. ഞങ്ങളെ സംബന്ധിച്ച്‌ പ്രഥമ പരിഗണന രാജ്യത്തിനാണ്. ബി.ജെ.പി ഒരു കേഡര്‍ പാര്‍ട്ടിയാണ്, അതേസമയം വന്‍ ജനാവലി പിന്തുടരുന്ന ബഹുജനപാര്‍ട്ടിയുമാണ്’ -നദ്ദ പറഞ്ഞു.

ബി.ജെ.പി മത്സരിക്കുന്നത് കുടുംബാധിഷ്ഠിത പാര്‍ട്ടികളോടാണ്. കുടുംബാംഗങ്ങളാണ് പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്നത്. തുടക്കം മുതല്‍ സ്വന്തം തത്വങ്ങള്‍ അനുസരിച്ചാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതും ദേശീയപാര്‍ട്ടിയായി തുടരുന്നതും -നഡ്ഡ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular