Friday, May 17, 2024
HomeIndiaകോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മനീഷ് തിവാരി മത്സരിച്ചേക്കും

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മനീഷ് തിവാരി മത്സരിച്ചേക്കും

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ ഇന്ന് നിര്‍ണായകമാണ്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗ്, കേരള എംപി ശശി തരൂര്‍ എന്നിവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. അതേസമയം ജി-23 ഗ്രൂപ്പില്‍ നിന്ന് വ്യത്യസ്ത സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്മാറ്റത്തിനും, ദിഗ്‌വിജയ സിങ്ങിന്റെ രംഗപ്രവേശത്തിനും പിന്നാലെ കോണ്‍ഗ്രസിന്റെ ജി-23 നേതാക്കള്‍ ഒരു സുപ്രധാന യോഗം ചേര്‍ന്നു. വ്യാഴാഴ്ച രാത്രി ആനന്ദ് ശര്‍മ്മയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഭൂപീന്ദര്‍ ഹൂഡ, പൃഥ്വിരാജ് ചൗഹാന്‍, മനീഷ് തിവാരി തുടങ്ങിയ നേതാക്കള്‍ ആനന്ദ് ശര്‍മയുടെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നതായാണ് വിവരം.

മത്സരിക്കാന്‍ താല്‍പ്പര്യമുള്ള മനീഷ് തിവാരി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ആരും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ലെന്നും വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും തിവാരി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular