Saturday, May 18, 2024
HomeIndiaഅമിത്ഷാ എത്തിയപ്പോള്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തി; അല്ലെന്ന് ശ്രീനഗര്‍ പൊലീസ്

അമിത്ഷാ എത്തിയപ്പോള്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തി; അല്ലെന്ന് ശ്രീനഗര്‍ പൊലീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീരിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് പി.ഡി.പി നേതാവ്‌ മെഹ്ബൂബ മുഫ്തി.

വീടിന്റെ ഗേറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ പൂട്ടിയെന്ന് ചിത്രം സഹിതം അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു അനുയായിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി പത്താനിലേക്ക് പുറപ്പെട്ട തന്നെ വീട്ടുതടങ്കലില്‍ പുറത്ത് ഇറങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഒരു മുന്‍ മുഖ്യമന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥയെന്താകുമെന്ന് അവര്‍ ചോദിച്ചു. അമിത്ഷായെയും ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെയും മെന്‍ഷന്‍ ചെയ്തായിരുന്നു കുറിപ്പ്.

എന്നാല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ശ്രീനഗര്‍ പൊലീസ് അവകാശപ്പെട്ടു. പത്താനിലേക്ക് ഒരു മണിക്കാണ് പോകുകയെന്നാണ് തങ്ങളെ അറിയിച്ചതെന്നും ഗേറ്റ് ബംഗ്ലാവില്‍ താമസിക്കുന്നവരുടെ പൂട്ടു കൊണ്ടാണ് പൂട്ടിയതെന്നും അവടെ ഒരു തരം നിയന്ത്രണവുമില്ലെന്നും അവര്‍ സഞ്ചരിക്കാമെന്നും ശ്രീനഗര്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ ട്വീറ്റിന് മറുപടിയുമായി മെഹബൂബ തന്നെയെത്തി. പത്താനിലേക്ക് പോകാനാകില്ലെന്ന് ബാരമുള്ള എസ്.പി ഭത്ത്രേയയാണ് ഇന്നലെ രാത്രി തന്നെ അറിയിച്ചതെന്നും ഇന്ന് വീടിന്റെ അകത്ത് നിന്ന് ജമ്മുകശ്മീര്‍ പൊലീസാണ് ഗേറ്റ് പൂട്ടിയതെന്നും ഇപ്പോള്‍ പച്ചക്കള്ളം പറയുകയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. നിയമ നിര്‍വഹണ ഏജന്‍സികള്‍ അവരുടെ തെറ്റുകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്നും മെഹബൂബ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular