Saturday, May 18, 2024
HomeAsiaസൈനിക ശക്തി ഉപയോഗിക്കാന്‍ അധികാരമുണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ; യുദ്ധഭൂമിയില്‍ എന്ത് ചര്‍ച്ചയെന്ന് തുറന്നടിച്ച്‌...

സൈനിക ശക്തി ഉപയോഗിക്കാന്‍ അധികാരമുണ്ടെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ; യുദ്ധഭൂമിയില്‍ എന്ത് ചര്‍ച്ചയെന്ന് തുറന്നടിച്ച്‌ തായ്വാന്‍

തായ്‌പേയ്: ചൈനയുടെ ഭീഷണി നിറഞ്ഞ പ്രസ്താവനയ്‌ക്ക് ശക്തമായ മറുപടി ആവര്‍ത്തിച്ച്‌ തായ്വാന്‍. സൈനിക നീക്കം നടത്താന്‍ അധികാരമുണ്ടെന്ന ചൈനയുടെ തുടര്‍ച്ചയായ ഭീഷണിക്കെതിരെയാണ് തായ്വാന്‍ ഉടന്‍ മറുപടി നല്‍കിയത്.

ഒരു കാരണവശാലും തങ്ങളുടെ അഖണ്ഡതയെ ഇല്ലാതാക്കാനും സ്വാതന്ത്ര്യം ഹനിക്കാനും സമ്മതിക്കില്ലെന്നാണ് തായ്വാന്‍ ഭരണകൂടം അറിയിച്ചത്. തങ്ങളുടെ ഭൂവിഭാഗമാണ് തായ്വനെന്നും സ്വാതന്ത്ര്യ പ്രഖ്യാപന നീക്കത്തിനെതിരെ സൈനിക നീക്കത്തിന് അധികാരമുണ്ടെന്നും ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് പ്രസ്താവന നടന്നിരിക്കുന്നത്.

ഒരു രാജ്യം രണ്ട് സംവിധാനം എന്ന ചൈനയുടെ നയം അംഗീകരിക്കില്ലെന്ന് തായ്വാന്‍ ആവര്‍ത്തിച്ചു. നിലവില്‍ യുദ്ധസമാന അന്തരീക്ഷമാണ് ചൈന മേഖലയില്‍ സൃഷ്ടിച്ചിരി ക്കുന്നത്. തായ്വാന്റെ വ്യോമാതിര്‍ത്തികള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. കടല്‍മേഖലയില്‍ തായ്വാന് ലഭിക്കേണ്ട സഹായങ്ങള്‍ തടയാനാണ് ചൈനയുടെ ശ്രമം. നിരവധി ദ്വീപുകള്‍ക്ക് സമീപം യുദ്ധകപ്പല്‍ നിരത്തി ചൈന കനത്ത ഭീഷണിയാണ് തുട രുന്നതെന്നും തായ്വാന്‍ ഭരണകൂടം മറുപടിയായി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular