Friday, May 17, 2024
HomeGulfദുബായില്‍ സ്ഥിര താമസത്തിന് റോമ

ദുബായില്‍ സ്ഥിര താമസത്തിന് റോമ

റോമക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ. മലയാളം ഉള്‍പ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങള്‍ക്ക് ഇ.സി.എച്ഛ് മുഖേനയാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചത് .

ദുബായ് ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് റോമ ഏറ്റുവാങ്ങി. ബംഗ്ളൂരുവില്‍ സ്ഥിരതാമസമാക്കിയ റോമ ഗോള്‍ഡന്‍ വിസ ലഭിച്ചതോടെ ദുബായില്‍ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ് . നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ റോമ ലോലിപോപ്പ് ,ചോക്ലേറ്റ് , ജൂലൈ 4 , മിന്നാമിന്നിക്കൂട്ടം ഉള്‍പ്പെടെ ഇരുപ്പത്തിയഞ്ചില്‍പരം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വെള്ളേപ്പം എന്ന ചിത്രത്തിലൂടെ ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular