Sunday, May 19, 2024
HomeGulfസൗദി ഏറ്റവും വിശ്വസ്തതയുള്ള എണ്ണ വിതരണ രാജ്യം -ഊര്‍ജ മന്ത്രി

സൗദി ഏറ്റവും വിശ്വസ്തതയുള്ള എണ്ണ വിതരണ രാജ്യം -ഊര്‍ജ മന്ത്രി

റിയാദ്: സൗദി അറേബ്യ ഏറ്റവും വിശ്വസ്തതയുള്ള എണ്ണ വിതരണ രാജ്യമാണെന്ന് ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍.

പരിവര്‍ത്തിത പദ്ധതിയായ ‘വിഷന്‍ 2030’ സൗദി പൗരമാരുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സൗദി ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച റിയാദില്‍ ആരംഭിച്ച ആറാമത് ത്രിദിന ഭാവി നിക്ഷേപക ഉച്ചകോടിയിലെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു ഊര്‍ജ മന്ത്രി.

യൂറോപ്പിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതി ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രതിദിനം 4,90,000 എന്നത് ഇക്കൊല്ലം 9,50,000 ബാരലാണ്. അധികശേഷിയില്‍ കുറവ് വരുമെന്ന ആശങ്കയില്‍ വന്‍ തോതില്‍ കരുതല്‍ ഇന്ധനം സൂക്ഷിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. ഏറ്റവും മോശമായ ഊര്‍ജ പ്രതിസന്ധിയാണ് നിലവില്‍ നേരിടുന്ന പ്രശ്‌നമെന്ന് അമീര്‍ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. ‘നിലവിലെ പ്രതിസന്ധിയെക്കുറിച്ച്‌ പല യൂറോപ്യന്‍ രാജ്യങ്ങളുമായും ഞങ്ങള്‍ ആശയവിനിമയം നടത്തി വരികയാണ്. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ഒരു നിര്‍ണായക ഘട്ടത്തിനാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും മാസങ്ങളില്‍ സൗദിയില്‍നിന്ന് ആവശ്യമുള്ള എല്ലാവര്‍ക്കും എണ്ണ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച്‌ വിശ്വസ്തതയുള്ള എണ്ണവിതരണ രാജ്യമായിരിക്കും സൗദി അറേബ്യ.

‘എല്ലാവരും കടുത്ത സാമ്ബത്തിക മാന്ദ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഏറ്റവും മോശമായ അവസ്ഥയെ പ്രതിരോധിക്കേണ്ടത് പ്രധാനമാണ്. ഏറ്റവും മോശമായ കാര്യങ്ങളെ നേരിടാന്‍ നമ്മള്‍ എപ്പോഴും മുന്‍കൂട്ടി തയ്യാറെടുക്കണം’ -അദ്ദേഹം നിര്‍ദേശിച്ചു.

നവംബര്‍ ആറ് മുതല്‍ 18 വരെ ഈജിപ്തിലെ ശറമു ശൈഖില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ തങ്ങള്‍ ആവേശഭരിതരാണ്. ഇക്കാര്യത്തില്‍ തങ്ങള്‍ നേടിയതെന്തെന്ന് മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവിലും സൗദി ഗ്രീന്‍ ഇനിഷ്യേറ്റീവിലും അവലോകനം നടത്തും. ഈജിപ്ത് സമ്മേളനങ്ങളനവുമായി ബന്ധപ്പെട്ട് ഊര്‍ജ മേഖലയില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular