Saturday, May 18, 2024
HomeIndia'കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ചേര്‍ക്കണം': പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കേജ്രിവാള്‍

‘കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ചേര്‍ക്കണം’: പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കേജ്രിവാള്‍

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ലക്ഷ്മീ ദേവിയുടെയും ഗണപതിയുടെയും ചിത്രം കൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.

രാജ്യത്തിനു സാമ്ബത്തിക പുരോഗതിയും ഐശ്വര്യവുമുണ്ടാകാന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു കേജ്രിവാള്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ”ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയ്ക്കൊപ്പം ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രം ചേര്‍ക്കണമെന്ന് 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നു” എന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

രാജ്യത്തെ സാമ്ബത്തിക സ്ഥിതി മോശമാണെന്നും ദൈവങ്ങളുടെ അനുഗ്രഹത്താല്‍ ഇതു മെച്ചപ്പെടുത്താമെന്നുമാണ് കേജ്രിവാള്‍ ഉന്നയിക്കുന്ന വാദം. എഎപിയുടെ മറ്റു നേതാക്കളും കേജ്രിവാളിന്റെ നിര്‍ദേശത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ ഇതിനെ വിമര്‍ശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular