Sunday, May 19, 2024
HomeGulfമന്ത്രി എം.ബി. രാജേഷിന് പലിശവിരുദ്ധസമിതി നിവേദനം നല്‍കി

മന്ത്രി എം.ബി. രാജേഷിന് പലിശവിരുദ്ധസമിതി നിവേദനം നല്‍കി

നാമ: ബഹ്റൈനിലെ പ്രവാസികളുടെ സാമ്ബത്തിക പരാധീനതകള്‍ മുതലെടുത്ത് നിയമവിരുദ്ധ പണമിടപാടുകള്‍ നടത്തുന്ന മലയാളികളുള്‍പ്പെടെയുള്ള പലിശക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.

രാജേഷിന് നിവേദനം നല്‍കി. ജീവിത സാഹചര്യങ്ങള്‍മൂലം പലിശക്ക് പണം കടം വാങ്ങുന്നവനെ ഭീഷണിപ്പെടുത്തി ജീവിതകാലം മുഴുവന്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി കൊള്ളയടിക്കുന്നതിനെതിരെ ഇന്ത്യന്‍ എംബസി മുഖാന്തരം നടത്തുന്ന നിയമ നടപടികള്‍ക്ക് തുടര്‍ച്ചയായി നാട്ടിലും നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാന്‍ ഹതഭാഗ്യരായ ഇരകളുടെ കൈയില്‍നിന്ന് ഒപ്പിട്ട ബ്ലാങ്ക് ബഹ്റൈന്‍ മുദ്രപത്രങ്ങളും ചെക്ക് ബുക്കുകളും കൈക്കലാക്കിയാണ് പലിശക്കാര്‍ പണം കൊടുക്കുക. ഇരകളുടെ നിസ്സഹായാവസ്ഥ മുതലാക്കി ഈ രേഖകള്‍ക്ക് പുറമെ നാട്ടിലുള്ള റവന്യൂ സ്റ്റാമ്ബ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും ബ്ലാങ്ക് എന്‍.ആര്‍.ഐ ചെക്കും വാങ്ങിവെക്കുകയും ചെയ്യും. പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങള്‍ പലിശവിരുദ്ധ സമിതി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പലിശവിരുദ്ധ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച മന്ത്രി എം.ബി. രാജേഷ് തീര്‍ച്ചയായും നാട്ടില്‍ ഇതിന്റെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം മാനുഷിക പരിഗണനകൂടി പരിഗണിച്ച്‌ കൂടുതല്‍ ഇടപെടലുകള്‍ കൈക്കൊള്ളുമെന്ന് ഉറപ്പു നല്‍കി.പലിശ വിരുദ്ധ സമിതി ചെയര്‍മാന്‍ ജമാല്‍ ഇരിങ്ങലിനോടൊപ്പം ജനറല്‍ കണ്‍വീനര്‍ യോഗാനന്ത്, ജനറല്‍ സെക്രട്ടറി ദിജീഷ്, എക്സിക്യൂട്ടിവ് അംഗം അഷ്കര്‍ പുഴിത്തല, ഉപദേശക സമിതി അംഗവും കേരള പ്രവാസി കമീഷന്‍ അംഗവുമായ സുബൈര്‍ കണ്ണൂര്‍ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular