Sunday, May 19, 2024
HomeIndiaഉത്തര്‍പ്രദേശില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തു; മൗലവിയുള്‍പ്പെടെ രണ്ട് പേര്‍...

ഉത്തര്‍പ്രദേശില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തു; മൗലവിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

ക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കി വിവാഹം ചെയ്തു.
സംഭവത്തില്‍ മൗലവിയുള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഫത്തേപൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അസൊതാര്‍ സ്വദേശികളായ അന്‍സാര്‍ അഹമ്മദ്, മൗലവി കല്ലു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എട്ട് മാസങ്ങള്‍ക്ക് മുന്‍പ് പുറത്ത് പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ അന്‍സാറും മൗലവിയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇവരുടെ സങ്കേതം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ മൗലവി പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം കഴിപ്പിച്ചതായി ചിലര്‍ വഴി കുടുംബം അറിഞ്ഞു. ഇതോടെ പോലീസുമായി മൗലവിയുടെ താമസ സ്ഥലത്ത് എത്തുകയും തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു.

സംഭവത്തില്‍ തട്ടിക്കൊണ്ടു പോകല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഭീഷണി, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇരു പ്രതികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മതപരിവര്‍ത്തനത്തിന് സഹായിച്ച 10 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular