Saturday, May 18, 2024
HomeGulfലോകകപ്പ്; സന്ദര്‍ശകരുടെ എണ്ണം ഉടന്‍ ദശലക്ഷം കവിയും -നാസര്‍ അല്‍ ഖാതിര്‍

ലോകകപ്പ്; സന്ദര്‍ശകരുടെ എണ്ണം ഉടന്‍ ദശലക്ഷം കവിയും -നാസര്‍ അല്‍ ഖാതിര്‍

ദോഹ: ഫിഫ ലോകകപ്പ് ടൂര്‍ണമെന്‍റിെന്‍റ അവസാന പാദത്തോടെ ഖത്തറിലെത്തുന്ന ലോകകപ്പ് സന്ദര്‍ശകരുടെ എണ്ണം ദശലക്ഷത്തിലധികം വരുമെന്ന് ലോകകപ്പ് ഖത്തര്‍ 2022 സി.ഇ.ഒ നാസര്‍ അല്‍ ഖാതിര്‍.

ടൂര്‍ണമെന്‍റിെന്‍റ ഭാഗമാകുന്നതിനായി ഇതുവരെ 800,000 ത്തില്‍ അധികം ആരാധകരാണ് ഖത്തറിലെത്തിയതെന്നും വരും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് ദശലക്ഷത്തിന് മുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നാസര്‍ അല്‍ ഖാതിര്‍ പറഞ്ഞു.എജ്യുക്കേഷന്‍ സിറ്റിയില്‍ അല്‍ ഖാതിര്‍ ഹൗസിെന്‍റ പുനര്‍നിര്‍മാണത്തോടനുബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളുടെ പദ്ധതിക്കനുസൃതമായാണ് ടൂര്‍ണമെന്‍റിനെത്തുകയും പങ്കെടുക്കുകയും ചെയ്ത ആരാധകരുടെ എണ്ണമെന്നും ടൂര്‍ണമെന്‍റ് സംബന്ധിച്ചും അതിെന്‍റ സംഘാടനത്തെക്കുറിച്ചും വിവിധ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിച്ച്‌ കൊണ്ടിരിക്കുന്നതെന്നും അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത മേഖലകളില്‍ പ്രതീക്ഷിച്ചതിനപ്പുറമാണ് നമുക്ക് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. ടെലിവിഷന്‍ കവറേജില്‍ ഖത്തര്‍ ലോകകപ്പ് റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. പ്രതീക്ഷിച്ചതിലപ്പുറം േപ്രക്ഷകരിലേക്കാണ് ഖത്തര്‍ ലോകകപ്പ് ടെലിവിഷനിലൂടെ എത്തിയിരിക്കുന്നത്.

ടൂര്‍ണമെന്‍റിനെക്കുറിച്ചും ആരാധകര്‍ക്ക് ഞങ്ങള്‍ വാഗ്ദാനം ചെയ്തിരുന്ന സൗകര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്‍റ് സംഘാടനം നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും മത്സരങ്ങളെല്ലാം ആകര്‍ഷകവും മികച്ചതുമാണെന്നും നാസര്‍ അല്‍ ഖാതിര്‍ ചൂണ്ടിക്കാട്ടി.

മത്സരങ്ങളുടെ ഗുണനിലവാരത്തിലും ഫലങ്ങളിലും ടീമുകള്‍ കളിക്കുന്ന രീതിയിലും ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. വളരെ നല്ല മത്സരങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ടൂര്‍ണമെന്‍റിെന്‍റ സംഘാടനത്തില്‍ ഞങ്ങള്‍ സംതൃപ്തരാണ്. ടൂര്‍ണമെന്‍റിനായി തുടക്കം മുതലേ ഞങ്ങള്‍ മുന്നോട്ട് വെച്ച പദ്ധതികള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസൃതമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular