Saturday, May 18, 2024
HomeIndiaപുനര്‍വിവാഹം ചെയ്തതിന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; മുടിവെട്ടി കളഞ്ഞു

പുനര്‍വിവാഹം ചെയ്തതിന് ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; മുടിവെട്ടി കളഞ്ഞു

ഹമ്മദാബാദ്: പുനര്‍വിവാഹം ചെയ്തതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം . ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ബാബ്ര താലൂക്കിലെ ഗല്‍ക്കോടി ഗ്രാമത്തിലാണ് സംഭവം നടന്നത്.
നാല് വര്‍ഷം മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത് . അതിനു ശേഷം യുവതി ഇപ്പോള്‍ രണ്ടാം വിവാഹം കഴിച്ചു .ഇതില്‍ പ്രകോപിതരായ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ യുവതി ഗല്‍ക്കോടി ഗ്രാമത്തില്‍ എത്തിയപ്പോഴാണ് സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിച്ചത് .

സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വൈറലായ വീഡിയോകളില്‍, രണ്ട് സ്ത്രീകള്‍ യുവതിയെ തൂണിനടുത്ത് പിടിച്ച്‌ നിര്‍ത്തുന്നതും . ഒരാള്‍ വടികൊണ്ട് അടിക്കുന്നതും കാണാം. യുവതിയുടെ മുടിയും മുറിച്ചു കളഞ്ഞു .

ഘുഗാബെന്‍ ഹിക്കാഭായ്, ഫാദുബെന്‍ വിജയ്ഭായ്, ഹികാഭായ് ബാലാഭായ്, ചകുബെന്‍ ചരോലിയ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular