Sunday, May 19, 2024
HomeIndiaപാകിസ്താനുമായുള്ള പ്രശ്‌നത്തില്‍ ദുരിതം അനുഭവിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങള്‍; അയല്‍രാജ്യവുമായി രമ്യതയിലെത്തണം; ഫാറൂഖ് അബ്ദുള്ള

പാകിസ്താനുമായുള്ള പ്രശ്‌നത്തില്‍ ദുരിതം അനുഭവിക്കുന്നത് ഇന്ത്യയിലെ മുസ്ലീങ്ങള്‍; അയല്‍രാജ്യവുമായി രമ്യതയിലെത്തണം; ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: പാകിസ്താനുമായി ഇന്ത്യ സന്ധിചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള.

അല്ലാത്ത പക്ഷം ഇന്ത്യയില്‍ ഒരിക്കലും സമാധാനം പുലരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പൊതുപരിപാടിയില്‍ മാദ്ധ്യമങ്ങളോട് ആയിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം.

പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അയല്‍രാജ്യവുമായി സമരസപ്പെടാതെ ഇന്ത്യയില്‍ സമാധാനം പുലരില്ല. പാകിസ്താനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളാണ്. അവരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്. നമ്മളെല്ലാവരും ഇന്ത്യക്കാരാണെന്ന ചിന്ത വേണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. നേരത്തെയും നിരവധി തവണ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി ഫാറൂഖ് അബ്ദുള്ള രംഗത്ത് എത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കശ്മീരിലെ ജനങ്ങളെ ആണെന്നും, അതിനാല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നുമായിരുന്നു ഫാറൂഖ് അബ്ദുള്ള പറഞ്ഞത്. അതേസമയം പരാമര്‍ശത്തില്‍ ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular