Sunday, May 19, 2024
HomeGulfഇന്ത്യന്‍ സ്കൂള്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു

ഇന്ത്യന്‍ സ്കൂള്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു

നാമ: ഇന്ത്യന്‍ സ്‌കൂള്‍ ഭാരത് സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സിന്റെ വാര്‍ഷിക പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു. റിഫ കാമ്ബസില്‍ നടന്ന പരിപാടിയില്‍ 2007ല്‍ രാഷ്ട്രപതിയുടെ സ്കൗട്ട് അവാര്‍ഡ് നേടിയ സാമൂഹിക പ്രവര്‍ത്തകന്‍ ഒ.കെ.

അമല്‍ദേവ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ്. നടരാജന്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ് ഡയറക്ടറുമായ രാജേഷ് നമ്ബ്യാര്‍, ബിനു മണ്ണില്‍ വറുഗീസ്, മുഹമ്മദ് നയാസ് ഉല്ല, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, റിഫ കാമ്ബസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളില്‍ പ്രായോഗിക പരിജ്ഞാനം വളര്‍ത്തിയെടുക്കാനും അവരുടെ സമഗ്രമായ വികസനം മെച്ചപ്പെടുത്താനും വാര്‍ഷിക ക്യാമ്ബ് ലക്ഷ്യമിടുന്നു.

പട്രോളിങ് പരിശോധന, പ്രഥമശുശ്രൂഷ, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍, ബി.പി വ്യായാമം, ക്യാമ്ബ് ഗെയിംസ്, ക്യാമ്ബ് ഫയര്‍ തുടങ്ങി വിവിധ പരിപാടികളില്‍ 200ഓളം സ്‌കൗട്സ് ആന്‍ഡ് ഗൈഡ്‌സ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ക്യാമ്ബ് ചീഫ് ആര്‍. ചിന്നസാമിയുടെ കീഴിലുള്ള 17 അധ്യാപക സംഘമാണ് പരിശീലനം നല്‍കിയത്. ക്യാമ്ബിന്റെ സമാപനച്ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular