Saturday, May 18, 2024
HomeIndiaബാപ്പുവിനെ ഞാൻ നമിക്കുന്നു; ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി

ബാപ്പുവിനെ ഞാൻ നമിക്കുന്നു; ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി

മഹാത്മാ ഗാന്ധിയുടെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുസ്മരണം

 

ന്യൂഡൽഹി: രാജ്യത്തിന്‍റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചനയും നടത്തിയിരുന്നു.

“ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നു. അദ്ദേഹത്തിന്‍റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നു”. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. മറ്റുപ്രധാന രാഷ്ട്രീയ നേതാക്കളും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്‍റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വ മത പ്രാർത്ഥനയും നടന്നിരുന്നു.

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ശാസ്ത്രിയുടെ സമാധി സ്ഥലമായ വിജയ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും പുഷ്പാർച്ചന നടത്തി. ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രിയും വിജയ്ഘട്ടിലെത്തി പിതാവിന് ആദരവ് അർപ്പിച്ചു.

2007 മുതല്‍ ഐക്യരാഷ്ട്ര സഭ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് നോണ്‍ വയലന്‍സ് ഡേ ആയാണ് ആചരിക്കുന്നത്. 1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹമാത്മാവിനെ 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊല്ലുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular