Friday, May 17, 2024
HomeIndiaകങ്കണ റണാവത്ത് യുപി സർക്കാർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ

കങ്കണ റണാവത്ത് യുപി സർക്കാർ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ

ബോളിവുഡ് നടി കങ്കണ റണാവത്ത് യുപി സർക്കാറിന്റെ ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന  പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു

ലഖ്നൌ: ബോളിവുഡ് നടി കങ്കണ റണാവത്ത് (Kangana Ranawat) യുപി സർക്കാറിന്റെ ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന  പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം.

കഴിഞ്ഞ ദിവസം പുറത്തു. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു. കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചെന്നും. ശ്രീരാമന്റെ അനുഗ്രഹം തേടാൻ നിർദ്ദേശിച്ചെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

പരമ്പരാഗത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു ജില്ല ഒരു ഉൽപ്പനം എന്ന കാമ്പയിന് യുപി സർക്കാർ തുടക്കമിട്ടിരിക്കുന്നത്. 75 ജില്ലകളിൽ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യുപി അഡീഷണൽ ചീഫ്​ സെക്രട്ടറി നവനീത്​ സെഗാലാണ്​ കങ്കണയെ ബ്രാൻഡ്​ അംബാസിഡറായി നിയമിച്ചതായി അറിയിച്ചത്​. യോഗിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും ചീഫ്​ സെക്രട്ടറി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular