Saturday, May 18, 2024
HomeKeralaപോക്സോ കേസ്; വയോധികന് എട്ടുവര്‍ഷം കഠിന തടവ്

പോക്സോ കേസ്; വയോധികന് എട്ടുവര്‍ഷം കഠിന തടവ്

തൃശൂര്‍: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് വയോധികന് ശിക്ഷ വിധിച്ച്‌ കോടതി. പ്രതിക്ക് എട്ടുവര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

ചേലക്കര പാത്തുക്കുടി മൂസയെയാണ് (60) തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.

പോക്സോ നിയമം ഒമ്ബത്, 10 വകുപ്പുകള്‍ അനുസരിച്ച്‌ അഞ്ച് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയടക്കുന്നതിനും ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം രണ്ട് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കുന്നതിനും ഇന്ത്യന്‍ ശിക്ഷാനിയമം 451 വകുപ്പ് പ്രകാരം ഒരുവര്‍ഷം കഠിന തടവിനും 10,000 രൂപ പിഴക്കുമാണ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം നാല് മാസംകൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര എസ്.ഐ നോബിളാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്പെക്ടര്‍ ആനന്ദാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular