Friday, May 3, 2024
HomeKeralaസിപിഎം കൗണ്‍സിലറുടെ വാഹനം വാടകയ്ക്ക് കൊടുത്തതിന്‍റെ പിറ്റേന്ന് ഒരു കോടി രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി പിടിയില്‍

സിപിഎം കൗണ്‍സിലറുടെ വാഹനം വാടകയ്ക്ക് കൊടുത്തതിന്‍റെ പിറ്റേന്ന് ഒരു കോടി രൂപയുടെ പുകയില ഉല്‍പന്നങ്ങളുമായി പിടിയില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം കൗണ്‍സിലറുടെ വാഹനം വാടകയ്ക്ക് കൊടുത്തതിന്‍റെ അടുത്ത ദിവസം ലോറിയില്‍ നിന്ന് ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ പരിഹാസം.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജുവാണ് വിഷയത്തെ കുറിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍നിന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചത്. വാഹനം മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കി പിറ്റേ ദിവസമാണ് വണ്ടിയില്‍ നിന്ന് നിരോധിത പുകയില വസ്തുക്കള്‍ പിടികൂടുന്നത്.

‘ഒരൂ കോടി രൂപയുടെലഹരി വസ്തുക്കള്‍ പിടിച്ച കേസിലെ വാഹന ഉടമ ആലപ്പുഴ നഗര സഭയിലെ സിപിഎം കൗണ്‍സിലറാണ്.ലഹരി കടത്ത് പിടിച്ചു കഴിഞ്ഞപ്പോള്‍ വാഹനം അദ്ദേഹം വാടകക്ക് കൊടുത്തതിന്റെ കരാര്‍ പുറത്തു വന്നു കഴിഞ്ഞു.

“വേണ്ടി വന്നാല്‍ മാന്നാര്‍ മത്തായിയുടെ നാടക വണ്ടി രണ്ട്‌ ദിവസം മുന്‍പേ പുറപ്പെടും”- എം. ലിജു കുറിച്ചു.

പച്ചക്കറികള്‍ക്കൊപ്പം രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കെ.എല്‍ 04 എ.ഡി 1973 എന്ന നമ്ബറിലുള്ള ലോറി സി.പി.എം നേതാവായ ഷാനവാസിന്റെ പേരിലുള്ളതാണ്. ഷാനവാസിന് പുകയില കടത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കര്‍ണാടകയില്‍നിന്നാണ് പാന്‍മസാലകള്‍ എത്തിച്ചതെന്നാണ് വിവരം.

ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ കരുനാഗപ്പള്ളി മോഡല്‍ സ്കൂളിനു സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് കെഎല്‍ 04 എടി 1973, കെഎല്‍ 04 എഎസ് 0467 എന്നീ നമ്ബരുകളിലുള്ള ലോറികളില്‍ നിന്ന് പിക്കപ് വാനിലേക്ക് ഇറക്കുകയായിരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ലോറികളില്‍ സവാള ചാക്കുകള്‍‍ക്കിടയില്‍ കാര്‍ഡ് ബോഡ് പെട്ടികളിലും ചാക്കുകളിലും നിറച്ച്‌ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ആലപ്പുഴ സ്വദേശി എന്‍.അന്‍സറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് മറ്റ് വാഹനങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular