Monday, May 20, 2024
HomeIndiaലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക ലേയില്‍

ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക ലേയില്‍

225 അടി നീളവും 150 അടി വീതിയുമുള്ള ത്രിവര്‍ണ്ണ പതാകയ്ക്ക് 1000 കിലോയോളം ഭാരമുണ്ട്.

ലേ: ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക ലഡാക്കിലെ ലേയില്‍ അനാവരണം ചെയ്തു. മഹാത്മ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ശനിയാഴ്ച ലഡാക്ക് ലഫ്റ്റനന്റ് ആര്‍ കെ മാത്തൂറാണ് ദേശീയ പതാക അനാവരണം

225 അടി നീളവും 150 അടി വീതിയുമുള്ള ത്രിവര്‍ണ്ണ പതാകയ്ക്ക് 1000 കിലോയോളം ഭാരമുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ 57എഞ്ചിനീയര്‍ റെജിമെന്റാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രി കമ്മീഷന്‍ ആണ് പതാക നിര്‍മ്മിച്ചത്.

‘നമ്മുടെ പതാക ഐക്യത്തിന്റെയും മാനവികതയുടെയും അടയാളമാണെന്നും രാജ്യത്തെ എല്ലാവരും അംഗീകരിക്കുന്ന പ്രതീകമാണെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ലേയിലെ പതാക സൈനികര്‍ക്കുള്ള ആവേശത്തിന്റെ അടയാളമായിരിക്കും’ ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.

ദേശീയ പതാകയെ അഭിവാദ്യം ചെയ്യുന്നതിന് ലേയിലെ പരിപാടി നടക്കുന്ന സ്ഥലത്തിന് മുകളിലൂടെ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പറക്കുന്ന വീഡിയോ വാര്‍ത്ത എഎന്‍ഐ പങ്കുവെച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular