Friday, May 17, 2024
HomeUSAന്യൂ യോർക്കിലെ ക്ലിനിക്കുകളിൽ ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കാൻ മേയർ അനുമതി നൽകി

ന്യൂ യോർക്കിലെ ക്ലിനിക്കുകളിൽ ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കാൻ മേയർ അനുമതി നൽകി

ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ ന്യൂ യോർക്കിലെ ക്ലിനിക്കുകളിൽ ലഭ്യമാക്കാൻ മേയർ എറിക് ആഡംസ് അനുമതി നൽകി. നിക്സൺ-ഷെയിൻ, ആർ ആൻഡ് എസ് നോർത്തീസ്റ് എന്നിവ മൈഫെപ്രിസ്‌റ്റോൺ ഗുളികകൾ ലഭ്യമാക്കുമെന്ന് നഗര ആരോഗ്യ വകുപ്പ് അറിയിച്ചു.

ഗര്ഭധാരണം ഉണ്ടായി 11 ആഴ്ചകൾക്കുള്ളിൽ മൈഫെപ്രിസ്‌റ്റോൺ മറ്റൊരു ഗുളികയ്‌ക്കൊപ്പം നൽകിയാണ് അലസിപ്പിക്കാൻ സാധ്യമാക്കുന്നത്.

സുപ്രീം കോടതിയുടെ ഗർഭഛിദ്ര നിരോധനം പൊതുജനാരോഗ്യത്തിനു ഭീഷണിയായി തീർന്നതു കൊണ്ടാണ് ഒരാശ്വാസത്തിനു ഈ മരുന്നുകൾ ലഭ്യമാക്കുന്നതെന്നു ആരോഗ്യ വകുപ്പ് പൊതു വിജ്ഞാപനത്തിൽ പറഞ്ഞു. ഗർഭഛിദ്ര അവകാശത്തെ മാനിക്കുന്ന ശക്തമായ നിയമങ്ങളുള്ള സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ന്യൂ യോർക്ക്. സുപ്രീം കോടതി വിധിക്കു ശേഷം മറ്റൊരു നിയമത്തിനു സംസ്ഥാനം നീക്കം നടത്തുന്നുണ്ട്.

മൈഫെപ്രിസ്‌റ്റോൺ ഗുളികയ്ക്കു ചെറിയ തോതിൽ പാർശ്വഫലങ്ങൾ ഉണ്ടെന്നു വിദഗ്ദർ പറയുന്നു. രൂക്ഷമായ പ്രശ്നങ്ങൾ കണ്ടാൽ ഡോക്ടറെ കാണണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

നഗരത്തെ ഗർഭഛിദ്ര കേന്ദ്രമാക്കി മാറ്റുന്ന നീക്കമാണു മേയർ നടത്തിയതെന്നു വിമർശകർ പറഞ്ഞു. അബോർഷൻ ടൂറിസമാവാം ലക്ഷ്യമെന്ന് അവർ ആരോപിച്ചു.

ന്യൂ യോർക്ക് സ്റ്റേറ്റ് കാതലിക്ക് കോൺഫറൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡെന്നിസ് പൗസ്‌റ്റ് പറഞ്ഞു: “ഒരു ജീവിതം നശിപ്പിക്കലാണ് ഗർഭഛിദ്രം. നിർഭാഗ്യം എന്ന് പറയട്ടെ, ഗർഭം സംബന്ധിച്ച എല്ലാറ്റിനും ന്യൂ യോർക്കിന്റെ ഉത്തരം ഇതാണ്. ഗർഭഛിദ്രം സമൂഹത്തിന്റെ നന്മയ്ക്കു എന്നാണ് അവരുടെ ഭാവം.

ഈ നടപടി അബോർഷൻ ടൂറിസം തന്നെയെന്ന് കൺസർവേറ്റിവ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ജറാൾഡ് കാസർ പറഞ്ഞു. “ഞങ്ങൾ ജീവന് വില കൽപിക്കുന്നു. ഗർഭം നശിപ്പിക്കാൻ സർക്കാർ പണം ഉപയോഗിക്കരുത്.”

ഗർഭം അലസിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കു വേണ്ടിയാണു ഗുളിക നൽകുന്നതെന്നു ആരോഗ്യ വകുപ്പ് പറഞ്ഞു. “മേയറും ആരോഗ്യ വകുപ്പും അവരെ സഹായിക്കുന്ന നിലപാടിൽ എന്നും ഉറച്ചു നിന്നിട്ടേയുള്ളൂ.”

New York City Mayor makes abortion pills available in clinics

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular