Friday, May 17, 2024
HomeIndiaറിപ്പബ്ലികിന്റെ 74 വര്‍ഷങ്ങളില്‍ ഇന്ത്യ കൈവരിച്ചത് പുതിയ ഉയരങ്ങള്‍; പ്രധാന നേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം

റിപ്പബ്ലികിന്റെ 74 വര്‍ഷങ്ങളില്‍ ഇന്ത്യ കൈവരിച്ചത് പുതിയ ഉയരങ്ങള്‍; പ്രധാന നേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം

ന്യൂഡെല്‍ഹി:രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സ്വാതന്ത്ര്യാനന്തരം, ഇന്ത്യ ആദ്യ നേട്ടമായി ഭരണഘടനയ്ക്ക് രൂപം നല്‍കി.

1950 ജനുവരി 26നാണ് ഭരണഘടന നിലവില്‍ വന്നത്. ഇതോടെ ബ്രിട്ടീഷ് കാലത്തെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്‌ട് അവസാനിച്ചു. 74 വര്‍ഷത്തിനിടെ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചു. ഇന്ന് ഇന്ത്യ ലോകത്തിലെ വന്‍ശക്തികളുടെ കൂട്ടത്തില്‍ കണക്കാക്കപ്പെടുന്നു. രാജ്യം കൈവരിച്ച പ്രധാന നേട്ടങ്ങളില്‍ ചിലതിലേക്ക് ഒരെത്തിനോട്ടം.

പഞ്ചവത്സര പദ്ധതികള്‍

സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അടിസ്ഥാന സൗകര്യ മേഖലയില്‍ നാഴികക്കല്ലായി മാറിയ രാജ്യത്ത് അതിവേഗ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചവത്സര പദ്ധതികളിലൂടെ കഴിഞ്ഞു.

കൃഷിയെ ശക്തിപ്പെടുത്താന്‍ ഹരിതവിപ്ലവം

കൃഷിയെ ശക്തിപ്പെടുത്താന്‍ ഹരിത വിപ്ലവം രാജ്യത്ത് ആരംഭിച്ചു. ഇത് രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരമായി. നിലവില്‍, ലോകത്ത് കാര്‍ഷിക ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ധവളവിപ്ലവത്തിലൂടെ വലിയ നാഴികക്കല്ല്

1970 ജനുവരി 13 ന് രാജ്യത്തെ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ധവളവിപ്ലവം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും സവിശേഷമായ ഈ പരിപാടി പാലുല്‍പ്പാദന മേഖലയില്‍ ഇന്ത്യയെ ഉന്നതിയിലെത്തിക്കാന്‍ സഹായകരമായി.

ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം

ബഹിരാകാശ മേഖലയില്‍ സ്വാശ്രയത്വം നടപ്പിലാക്കുന്നതിനായി 1969 ലാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) രൂപീകരിച്ചത്. 1975 ഏപ്രില്‍ 19 ന് സോവിയറ്റ് യൂണിയന്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ‘ആര്യഭട്ട’ ആയിരുന്നു രാജ്യത്തിന്റെ ആദ്യ ഉപഗ്രഹം. ആദ്യ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഇന്ത്യ ഒന്നിനുപുറകെ ഒന്നായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഇന്ന് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ ലോകം അംഗീകരിക്കുന്നതാണ്.

ആണവോര്‍ജം നേടി

1974 മെയ് 18 ന് പൊഖ്‌റാനില്‍ സ്വയം പ്രതിരോധത്തിനായി ഇന്ത്യ ആദ്യ ആണവപരീക്ഷണം നടത്തി. ഇതോടെ അമേരിക്കയുള്‍പ്പെടെയുള്ള ശക്തരായ രാജ്യങ്ങളുടെ കണ്ണിലെ കരടായി ഇന്ത്യ. 24 വര്‍ഷത്തിനുശേഷം, എല്ലാ അന്താരാഷ്ട്ര പ്രതിഷേധങ്ങളെയും അവഗണിച്ച്‌, 1998 മെയ് 11, 13 തീയതികളില്‍ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തി ഇന്ത്യ ശക്തി ലോകത്തിന് കാട്ടിക്കൊടുത്തു.

ജിഎസ്ടിയിലൂടെ സാമ്ബത്തിക ശക്തിയിലേക്കുള്ള ചുവടുകള്‍

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്ബദ്‌വ്യവസ്ഥയായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വേഗത്തിലുള്ള തീരുമാനങ്ങളും ഈ ദിശയില്‍ കൈക്കൊള്ളുന്നുണ്ട്. നിലവിലുള്ള നികുതി സമ്ബ്രദായത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ 2017 ജൂലൈ ഒന്ന് മുതല്‍ ജിഎസ്ടി നടപ്പാക്കി.

തേജസിലൂടെ വിപ്ലവകരമായ ചുവടുവയ്പ്പ്

പ്രതിരോധ ഉല്‍പാദനത്തിന്റെ ദിശയില്‍ ഇന്ത്യ വിപ്ലവകരമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ട്. വ്യോമസേനയില്‍ ഉള്‍പ്പെട്ട തേജസ് എന്ന യുദ്ധവിമാനത്തെക്കുറിച്ചാണ് ഇന്ന് ലോകത്ത് ചര്‍ച്ച നടക്കുന്നത്. പല രാജ്യങ്ങളും ഈ വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, മിസൈല്‍ നിര്‍മാണത്തില്‍ ലോകത്തെ തെരഞ്ഞെടുത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവില്‍, ഇന്ത്യയുടെ ഈ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ ഡിആര്‍ഡിഒ സഹായിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു

സ്വാതന്ത്ര്യം ലഭിച്ച്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയില്‍ സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനെ കുറിച്ച്‌ വളരെ കുറച്ച്‌ ആളുകള്‍ മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിച്ചുവരികയാണ്. ഇന്ത്യന്‍ ഇക്കണോമിക് സര്‍വേ 2021-22 പ്രകാരം രാജ്യത്ത് 61,400 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഴി 6.6 ലക്ഷം നേരിട്ടും 34 ലക്ഷം പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇത് മാത്രമല്ല, അടുത്തിടെ ഇന്ത്യയിലെ യൂണികോണുകളുടെ എണ്ണം 100 ആയി. യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular