Saturday, May 18, 2024
HomeIndiaറിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് മോദിയെത്തിയത് സ്ഫോടനങ്ങളിലും തകരാത്ത കരുത്തനൊപ്പം: റേഞ്ച് റോവര്‍ സെന്റിനല്‍ ആര്?

റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് മോദിയെത്തിയത് സ്ഫോടനങ്ങളിലും തകരാത്ത കരുത്തനൊപ്പം: റേഞ്ച് റോവര്‍ സെന്റിനല്‍ ആര്?

രാജ്യത്തിന്‍റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ റേഞ്ച് റോവര്‍ സെന്റിനല്‍ എന്ന അതിസുരക്ഷാ എസ്.യു.വിയില്‍.

ബി.എം.ഡബ്ല്യൂ. 7 സീരീസ് സെഡാന്‍, ലാന്‍ഡ്ക്രൂയ്സര്‍ എസ്‌.യു.വി, മെഴ്സിഡസ് മെയ്ബാക്ക് എസ് 650 ഗാര്‍ഡ്, റേഞ്ച് റോവര്‍ സെന്റിനല്‍ ഇവയില്‍ ഏതില്‍ മോദിയെത്തുമെന്നായിരുന്നു കാത്തിരുന്നത്. ഒടുവില്‍ കറുപ്പ് നിറത്തിലുള്ള സെന്റിനന്‍ എസ്.യു.വിലായിരുന്നു അദ്ദേഹത്തിന്‍റെ വരവ്. നിലവില്‍ ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ റേഞ്ച് റോവര്‍, ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണുള്ളത്.

സുരക്ഷ പ്ലസ് കരുത്ത്

ലാന്‍ഡ് റോവര്‍ സ്പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് 2019ല്‍ അവതരിപ്പിച്ച ഏറ്റവും പുതിയ റേഞ്ച് റോവര്‍ സെന്റിനലിന്റെ പ്രധാന സവിശേഷത കരുത്തും സുരക്ഷയുമാണ്. യാത്രക്കാര്‍ക്ക് പരമാവധി പരിരക്ഷ നല്‍കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള എസ്.യു.വിയാണിത്.

കൂടാതെ ബാലിസ്റ്റിക് ആക്രമണങ്ങളില്‍ നിന്നും സ്ഫോടനങ്ങളില്‍ നിന്നും പൂര്‍ണ സംരക്ഷണവും വാഹനം ഉറപ്പ് നല്‍കുന്നു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (െഎ.ഇ.ഡി), ഫ്രാഗ്മെന്റേഷന്‍ സ്ഫോടനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുള്ളവ ചെറുക്കാന്‍ കഴിയുന്ന അത്യാധുനികമായ സംവിധാനങ്ങളോടെയാണ് വാഹനത്തിന്റെ ബോഡി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. 7.62 എം.എം ബുള്ളറ്റുകള്‍ വരെ തടയാനുള്ള ശേഷിയുള്ള ബോഡിയാണിത്. കൂടാതെ 15 കിലോഗ്രാം ടി.എന്‍.ടി ബോംബ് സ്ഫോടനത്തേയും ചെറുക്കും.

കാറിന്‍റെ ഉള്ളില്‍ ഇരുന്നുകൊണ്ട് തന്നെ പുറത്തുള്ള വ്യക്തികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്ന പബ്ലിക് അഡ്രസ്സല്‍ സിസ്റ്റം എന്നിവ പോലുള്ള വിപുലമായ സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുന്നു. സൈറണ്‍, എമര്‍ജന്‍സി ലൈറ്റിങ്ങ് എന്നിവയുമുണ്ട്.

ഓള്‍ ടെറൈന്‍ വാഹനമായതിനാല്‍ ദുര്‍ഘടമായ ഏത് പാതയിലൂടെയും കാലാവസ്ഥയിലും അനായാസം കുതിക്കാനാവും. പഞ്ചറായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാന്‍ സാധിക്കും. പ്രതിരോധത്തിനായി ഓക്സിജന്‍ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറും സായുധ കവചവമുണ്ട്.

380 പി.എസ് 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. മുന്‍ മോഡലില്‍ ഉണ്ടായിരുന്ന വി6 പെട്രോള്‍ എന്‍ജിനേക്കാള്‍ 40 പി.എസ് പവര്‍ പുതിയ സെന്റിനലിനുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വേണ്ടത് 10.4 സെക്കന്‍റാണ്. പരമാവധി വേഗം മണിക്കൂറില്‍ 193 കിലോമീറ്റര്‍ ആണ്.

സുരക്ഷ പൊലെ തന്നെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാഹനത്തിനകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയ ടച്ച്‌ പ്രോ ഡ്യുവോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു.10 ഇഞ്ചിന്‍റെ രണ്ട് ഹൈ റെസല്യൂഷന്‍ ടച്ച്‌ സ്‌ക്രീനുകളാണുള്ളത്. പൂര്‍ണമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡലാണ് സെന്റിനന്‍. 10 കോടിയിലധികം രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ ഏകദേശ വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular