Sunday, May 19, 2024
HomeIndiaസിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ് പരിപാടിക്ക് തുടക്കം കുറിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

സിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ് പരിപാടിക്ക് തുടക്കം കുറിച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: ജനങ്ങളുടെ ക്ഷേമ പദ്ധതികളുടെ നടത്തിപ്പും വിശദാംശങ്ങളും സംബന്ധിച്ച്‌ പരിശോധന നടത്തുവാന്‍ വേണ്ടി പുത്തന്‍ പരിപാടിക്ക് തുടക്കമിട്ടു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.സിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ് എന്നാണ് ഈ പുതിയ പരിപാടി.

ഫെബ്രുവരി മുതലാണ് സി എം ഓണ്‍ ഫീല്‍ഡ് വിസിറ്റ് പരിപാടി ആരംഭിക്കുന്നത്.ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ സി എം ഓണ്‍ ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി റാണിപ്പേട്ട്, വെല്ലൂര്‍, തിരുപ്പത്തൂര്‍, തിരുവണ്ണാമലൈ ജില്ലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ഫെബ്രുവരി ഒന്നിന് കര്‍ഷക സംഘടനകള്‍, സ്വാശ്രയ സംഘങ്ങള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.പിന്നീട് ജില്ലകളിലെ ക്രമസമാധാന നില സംബന്ധിച്ച്‌ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

കുടിവെള്ളം, ശുചിത്വം, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, ഗ്രാമ-നഗര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ പോഷകാഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.

മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കും ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular